ചന്ദ്രനില്‍ മുളച്ച ചെടികള്‍ നശിച്ചുവെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; കാരണം ഇതാണ്

ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈനയിറക്കിയ പേടകത്തില് മുളച്ച വിത്തുകള് നശിച്ചെന്ന് ശാസ്ത്രജ്ഞര്. വിത്തുകള് മുളച്ചെന്ന വിവരം പുറത്തുവന്ന് 24 മണിക്കൂറുകള്ക്ക് ശേഷമാണ് ഇവ നശിച്ചെന്ന വിവരം ചൈനീസ് ശാസ്ത്രജ്ഞര് അറിയിച്ചത്. പേടകത്തില് പ്രത്യേകമായി ഒരുക്കിയിരുന്ന അലൂമിനിയം കണ്ടെയ്നറിലാണ് പരുത്തി വിത്തുകള് മുളച്ചത്. ചന്ദ്രനിലെ രാത്രിയാണ് ഇവ നശിക്കാന് കാരണമായതെന്നാണ് വിശദീകരണം. സ്വതവേ താപനില വളരെ കുറവായിരിക്കുന്ന ചന്ദ്രന്റെ ഇരുണ്ട വശത്ത് ചാന്ദ്ര രാത്രികളില് ജീവന് നിലനില്ക്കാവുന്നതിലും താഴേക്ക് താപനില കുറയും. ഇതാണ് വിത്തുകള് നശിക്കാന് കാരണം.
 | 
ചന്ദ്രനില്‍ മുളച്ച ചെടികള്‍ നശിച്ചുവെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; കാരണം ഇതാണ്

ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈനയിറക്കിയ പേടകത്തില്‍ മുളച്ച വിത്തുകള്‍ നശിച്ചെന്ന് ശാസ്ത്രജ്ഞര്‍. വിത്തുകള്‍ മുളച്ചെന്ന വിവരം പുറത്തുവന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവ നശിച്ചെന്ന വിവരം ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. പേടകത്തില്‍ പ്രത്യേകമായി ഒരുക്കിയിരുന്ന അലൂമിനിയം കണ്ടെയ്‌നറിലാണ് പരുത്തി വിത്തുകള്‍ മുളച്ചത്. ചന്ദ്രനിലെ രാത്രിയാണ് ഇവ നശിക്കാന്‍ കാരണമായതെന്നാണ് വിശദീകരണം. സ്വതവേ താപനില വളരെ കുറവായിരിക്കുന്ന ചന്ദ്രന്റെ ഇരുണ്ട വശത്ത് ചാന്ദ്ര രാത്രികളില്‍ ജീവന് നിലനില്‍ക്കാവുന്നതിലും താഴേക്ക് താപനില കുറയും. ഇതാണ് വിത്തുകള്‍ നശിക്കാന്‍ കാരണം.

ജനുവരി മൂന്നിനാണ് ചാങ് ഇ-4 പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. ഇതിനു ശേഷമുള്ള ആദ്യ ചാന്ദ്ര രാത്രിയായിരുന്നതിനാല്‍ ഞായറാഴ്ച പേടകം സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. പ്രത്യേക അറയ്ക്കുള്ളിലാണ് വിത്തുകള്‍ സ്ഥാപിച്ചിരുന്നത്. ചന്ദ്രനില്‍ ആദ്യമായാണ് വിത്തുകള്‍ മുളയ്ക്കുന്നത്. എന്നാല്‍ ചാന്ദ്ര രാത്രികളെ അതിജീവിക്കാന്‍ ഈ അറകള്‍ക്കുള്ളിലെ വിത്തുകള്‍ക്ക് കഴിയില്ലെന്ന് ദൗത്യത്തിന്റെ രൂപകല്‍പന നിര്‍വഹിച്ച പ്രൊഫ.സീ ജെംങ്‌സിന്‍ പറഞ്ഞു. ഇവ ചാന്ദ്ര രാത്രികളെ വിത്തുകള്‍ അതിജീവിക്കില്ലെന്ന് ആദ്യ വാര്‍ത്തകള്‍ക്കൊപ്പം ചൈന അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.

ഈ അറകള്‍ക്കുള്ളില്‍ മൂന്നു മാസം ചെടികള്‍ വളരുമെന്നും അതിന് യോജ്യമായ അന്തരീക്ഷം പേടകത്തില്‍ ഉണ്ടെന്നുമായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഭൂമിയില്‍ നിന്നുള്ള മണ്ണ്, പരുത്തി, കടുക്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിത്തുകള്‍, യീസ്റ്റ്, പഴയീച്ചയുടെ മുട്ട തുടങ്ങിയവ ചാന്ദ്ര പേടകത്തില്‍ അയച്ചിരുന്നു. ഇവയില്‍ പരുത്തിയും കടുകും ഉരുളക്കിഴങ്ങും മുളച്ചുവെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. മുളച്ച പരുത്തിയുടെ ചിത്രവും പുറത്തു വിട്ടിരുന്നു.