മീനുകള്‍ക്കും ചിന്താശേഷിയുണ്ട്! സൗഹൃദങ്ങളുണ്ടാക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും ഇവയ്ക്ക് കഴിയുമെന്ന് പഠനം

മീനുകള്ക്കും ചിന്താശേഷിയുണ്ടെന്ന് പഠനം. സ്വന്തമായി വ്യക്തിത്വം പുലര്ത്തുന്ന ഇവയ്ക്ക് സൗഹൃദങ്ങള് സ്ഥാപിക്കാനും വികാരങ്ങള് പ്രകടിപ്പിക്കാനും സാധിക്കുമെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു. സീബ്രാ ഫിഷുകള് മനുഷ്യരെയും മറ്റ് സസ്തനികളെയും പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരാണെന്ന് ബ്രിട്ടനിലെ റോയല് സൊസൈറ്റി ഫോര് പ്രിവന്ഷന് ഓഫ് ക്രൂവല്റ്റി ടു അനിമല്സ് നടത്തിയ പഠനത്തില് വ്യക്തമായി. മാംസം കഴിക്കാന് ഇഷ്ടപ്പെടാത്ത ചിലര് മത്സ്യം കഴിക്കുന്നതില് വിമുഖരല്ല. അത്തരക്കാരും മീനുകളെ അക്വേറിയങ്ങളില് വളര്ത്തുന്നവരും ഇക്കാര്യം മനസില് സൂക്ഷിക്കണമെന്ന് ആര്എസ്പിസിഎ പറയുന്നു.
 | 

മീനുകള്‍ക്കും ചിന്താശേഷിയുണ്ട്! സൗഹൃദങ്ങളുണ്ടാക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും ഇവയ്ക്ക് കഴിയുമെന്ന് പഠനം

ലണ്ടന്‍: മീനുകള്‍ക്കും ചിന്താശേഷിയുണ്ടെന്ന് പഠനം. സ്വന്തമായി വ്യക്തിത്വം പുലര്‍ത്തുന്ന ഇവയ്ക്ക് സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സീബ്രാ ഫിഷുകള്‍ മനുഷ്യരെയും മറ്റ് സസ്തനികളെയും പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരാണെന്ന് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായി. മാംസം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ചിലര്‍ മത്സ്യം കഴിക്കുന്നതില്‍ വിമുഖരല്ല. അത്തരക്കാരും മീനുകളെ അക്വേറിയങ്ങളില്‍ വളര്‍ത്തുന്നവരും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്ന് ആര്‍എസ്പിസിഎ പറയുന്നു.

കൂട്ടത്തിലായിരിക്കുമ്പോള്‍ സീബ്ര ഫിഷുകള്‍ക്ക് അപകടങ്ങളെ ഭയമില്ല. മറ്റു മൃഗങ്ങള്‍ക്കെന്നപോലെ കൂട്ടത്തിലാകുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ ബോധമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണമെന്നാണ് കണ്ടെത്തിയത്. സാമൂഹ്യജീവിയായ മനുഷ്യനില്‍ മറ്റുള്ളവരുമായുള്ള ഇടപെടല്‍ വിഷാദരോഗം പോലുള്ള മാനസിക രോഗങ്ങളെ അകറ്റുന്നതിനു തുല്യമാണ് മത്സ്യങ്ങളിലെ ഈ സവിശേഷത. ഇതേക്കുറിച്ചുള്ള പഠനത്തിന് മത്സ്യങ്ങളെ മോഡലുകളായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

മീനുകളെ അങ്ങനെ താഴ്ന്നതരം ജീവികളായി പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. ഭക്ഷ്യവസ്തുവായി മാത്രം പരിഗണിക്കുമ്പോള്‍ വിശേഷബുദ്ധിയും അനുഭവങ്ങളുമുള്ള ഒരു ജീവിയെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് കരുതണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.