സ്വന്തം നഗ്ന വീഡിയോ വിദ്യാര്‍ത്ഥിക്ക് അയച്ച സ്‌കൂള്‍ സെക്രട്ടറിയായ യുവതി പിടിയില്‍

വിദ്യാര്ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
 | 
സ്വന്തം നഗ്ന വീഡിയോ വിദ്യാര്‍ത്ഥിക്ക് അയച്ച സ്‌കൂള്‍ സെക്രട്ടറിയായ യുവതി പിടിയില്‍

ഫ്‌ളോറിഡ: സ്വന്തം നഗ്ന വീഡിയോ വിദ്യാര്‍ത്ഥിക്ക് അയച്ച സ്‌കൂള്‍ സെക്രട്ടറിയായ യുവതി പോലീസ് പിടിയില്‍. ഫ്‌ളോറിഡയിലെ ന്യൂപോര്‍ട്ട് സ്വദേശിനിയായ ഹെയ്തര്‍ മതേയ്‌സണെനെയാണ് പോലീസ് അറസ്റ്റ് ചെയ്തരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹെയ്തറുമായി വിദ്യാര്‍ത്ഥി സ്‌നാപ്ചാറ്റ് വഴി സംസാരിക്കാറുണ്ടായിരുന്നു.

പതിനാല് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹെയ്തര്‍ പദ്ധതിയൊരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സ്‌നാപ്ചാറ്റില്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ യുവതി വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുത്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്.

ഈ വീഡിയോ വിദ്യാര്‍ത്ഥി മാതാപിതാക്കളെ കാണിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന മതേയ്‌സണിന്റെ മുഖം വീഡിയോയില്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.