Monday , 24 February 2020
News Updates

യു.ഇ.എയിലെ റോഡുകളില്‍ അസാധാരണ മൂടല്‍ മഞ്ഞിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

അബുദാബി: അസാധാരണ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച്ച നിരത്തിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡില്‍ അതീവ ജാഗ്രത പാലിക്കണം. വാഹനം യാതൊരു കാരണവശാലും അമിത വേഗതയിലോടിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച്ച രാത്രി മുതല്‍ ചൊവ്വാഴ്ച്ച രാത്രി വരെയാണ് നിലവില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ ഷാര്‍ജ-യുഎഇ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ച്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെയ്ത മഴയാണ് മൂടല്‍ മഞ്ഞിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മഴയുള്ള സമയത്ത് യാത്ര ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.

DONT MISS