പഠനം കഴിഞ്ഞ വിദേശ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാകില്ല

വിദ്യാർഥി വിസയിൽ ബ്രിട്ടനിൽ എത്തുന്നവരെ പഠന ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ പഠനം ശേഷം ജോലിയിൽ പ്രവേശിക്കാൻ നിയമ തടസ്സങ്ങളില്ല. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, നാട്ടിലേക്കു മടങ്ങി പുതിയ വിസയിൽ എത്തേണ്ടിവരും.
 | 

പഠനം കഴിഞ്ഞ വിദേശ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാകില്ല
ലണ്ടൻ:
വിദ്യാർഥി വിസയിൽ ബ്രിട്ടനിൽ എത്തുന്നവരെ പഠന ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ പഠനം ശേഷം ജോലിയിൽ പ്രവേശിക്കാൻ നിയമ തടസ്സങ്ങളില്ല. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, നാട്ടിലേക്കു മടങ്ങി പുതിയ വിസയിൽ എത്തേണ്ടിവരും.

വിദേശ വിദ്യാർഥികളെ രാജ്യത്ത് തങ്ങാൻ അനുവദിക്കാത്ത വിധം നിയമം പരിഷ്‌കരിക്കാനാണ് നീക്കമെന്ന് ഹോം സെക്രട്ടറിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത പ്രകടന പത്രികയിൽ യൂറോപ്യൻ യൂനിയനിൽ നിന്നല്ലാത്ത വിദ്യാർത്ഥികളെ തിരിച്ചയക്കുന്ന നിയമം ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞു.

ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർഥികൾ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനശേഷം ഇവിടെ തന്നെ ജോലി നോക്കുകയാണ് ചെയ്യുന്നത്. പുതിയ നിർദേശം പതിനായിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതാണെന്നാണ് വിലയിരുത്തൽ. 2012-13 വർഷത്തിൽ 40,000 വിദ്യാർത്ഥികളാണ് ബ്രിട്ടനിലെത്തിയത്. 2011-12 കാലയളവിൽ ഇത് 30,000 ആയിരുന്നു.