ഐസ്ബക്കറ്റ് ചലഞ്ചിലെ അബദ്ധങ്ങൾ; വീഡിയോ വൈറലാകുന്നു

ഐസ്ബക്കറ്റ് ചലഞ്ചിലെ അബദ്ധങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ വൈറലാകുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അപ് ലോഡ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 17,283,754 പേരാണ്. നാലര മിനിട്ടോളമുള്ള വീഡിയോ ചിരിക്കാൻ വക നൽകുന്നതാണ്. സെലിബ്രിറ്റികളുടെ വീഡിയോക്ക് പോലുമില്ലാത്ത പ്രചാരമാണ് അബദ്ധങ്ങളുടെ ഐസ് ബക്കറ്റ് ചലഞ്ച് വീഡിയോക്ക് ലഭിക്കുന്നത്.
 | 

ന്യൂയോർക്ക്: ഐസ്ബക്കറ്റ് ചലഞ്ചിലെ അബദ്ധങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ വൈറലാകുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അപ് ലോഡ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 17,283,754 പേരാണ്. നാലര മിനിട്ടോളമുള്ള വീഡിയോ ചിരിക്കാൻ വക നൽകുന്നതാണ്. സെലിബ്രിറ്റികളുടെ വീഡിയോക്ക് പോലുമില്ലാത്ത പ്രചാരമാണ് അബദ്ധങ്ങളുടെ ഐസ് ബക്കറ്റ് ചലഞ്ച് വീഡിയോക്ക് ലഭിക്കുന്നത്.

ഐസ് ബക്കറ്റ് ചലഞ്ച് നിരവധി ചെറിയ ചെറിയ അപകടങ്ങൾ ഉണ്ടാക്കിയതായി വാർത്തകൾ വന്നിരുന്നു. ബക്കറ്റ് ചലഞ്ച് തെറ്റായ രീതിയിൽ ചെയ്തത് മൂലം സ്‌കോട്‌ലന്റഡിലെ ഒരു യുവാവ് ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അമിട്രോഫിക്ക് ലാറ്ററൽ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരെയുള്ള ബോധവത്കരണവും ധനസമാഹരണവുമാണ് ഐസ് ബക്കറ്റ് ചലഞ്ചിന്റെ പിന്നിലെ ലക്ഷ്യം. ഫേസ്ബുക്ക്, മൈക്രോസോഫറ്റ് മേധാവികൾ മുതൽ സാധാരണക്കാരായ ആളുകൾ പോലും ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി.