മൃതദേഹങ്ങള്‍ അലിയിച്ചു കളയുന്ന ശവസംസ്‌കാര രീതിയുമായി അമേരിക്കന്‍ കമ്പനി

പ്രകൃതിക്കിണങ്ങുന്ന വിധം മൃതദേഹങ്ങള് സംസ്കരിക്കാന് മാര്ഗങ്ങളുമായി അമേരിക്കന് കമ്പനി രംഗത്ത്. ആല്ക്കലൈന് ലായനിയില് മൃതദേഹങ്ങള് ലയിപ്പിക്കുന്ന രീതിയാണ് അക്വാ ഗ്രീന് ഡിസ്പൊസിഷന് എന്ന കമ്പനി അവതരിപ്പിച്ചത്. ഹരിത രീതികള് എങ്ങും പ്രാവര്ത്തികമാക്കുന്നതാണ് തനിക്ക് ഈ രീതിയിലേക്ക് മാറാന് പ്രചോദനമായതെന്ന് ഉടമ ഡെയ്ല് ഹില്ട്ടണ് പറഞ്ഞു.
 | 

മൃതദേഹങ്ങള്‍ അലിയിച്ചു കളയുന്ന ശവസംസ്‌കാര രീതിയുമായി അമേരിക്കന്‍ കമ്പനി

ചിക്കാഗോ: പ്രകൃതിക്കിണങ്ങുന്ന വിധം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗങ്ങളുമായി അമേരിക്കന്‍ കമ്പനി രംഗത്ത്. ആല്‍ക്കലൈന്‍ ലായനിയില്‍ മൃതദേഹങ്ങള്‍ ലയിപ്പിക്കുന്ന രീതിയാണ് അക്വാ ഗ്രീന്‍ ഡിസ്പൊസിഷന്‍ എന്ന കമ്പനി അവതരിപ്പിച്ചത്. ഹരിത രീതികള്‍ എങ്ങും പ്രാവര്‍ത്തികമാക്കുന്നതാണ് തനിക്ക് ഈ രീതിയിലേക്ക് മാറാന്‍ പ്രചോദനമായതെന്ന് ഉടമ ഡെയ്ല്‍ ഹില്‍ട്ടണ്‍ പറഞ്ഞു.

പ്രകൃതിജന്യരീതിയിലേക്ക് ശരീരത്തെ മാറ്റുകയാണ് പുതിയരീതി വഴി ചെയ്യുന്നത്. മണ്ണില്‍ മറവു ചെയ്യുന്നതിനു സമാനമാണെങ്കിലും പുതിയ രീതിയില്‍ ദേഹം വേഗം ജീര്‍ണിച്ച് മണ്ണോടുചേരും. മണ്ണില്‍ മറവു ചെയ്താല്‍ 15 മുതല്‍ 20 വര്‍ഷം വരെവേണം ജീര്‍ണിച്ച് മണ്ണോടുചേരാന്‍. തീയില്ലാതെ ദഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് അക്വാ ഗ്രീനിന്റെ പരസ്യവാചകം പറയുന്നത്.

രണ്ടുമണിക്കൂറില്‍ താഴെ സമയംകൊണ്ട് ശരീരം ആല്‍ക്കലൈന്‍ ലായനിയില്‍ അലിഞ്ഞു ചേരും. തുടര്‍ന്നുണ്ടാവുന്ന ദ്രാവകം രണ്ട് ഫില്‍റ്റര്‍ സിസ്റ്റങ്ങളിലൂടെ കടന്ന് ഒന്റാറിയോ ട്രീറ്റ് മെന്റ് സിസ്റ്റത്തിലെത്തും. അവസാനം ബാക്കിയാകുന്നത് എല്ലുകള്‍ മാത്രമാവും.

തുടര്‍ന്ന് എല്ലുകള്‍ കണ്‍വേര്‍ഷന്‍ ഓവനില്‍ ഉണക്കി വെള്ളപ്പൊടിയാക്കി കുടുംബങ്ങള്‍ക്ക് നല്‍കുന്നതാണ് രീതി. ഇത്തരത്തില്‍ ഇതുവരെ ഇരുന്നൂറിലധികം സംസ്‌കാരങ്ങള്‍ താന്‍ നടത്തിയതായും ഇദ്ദേഹം അവകാശപ്പെട്ടു.