ഈദിനോട് അനുബന്ധിച്ച് യുഎഇയില്‍ ശമ്പളം നേരത്തേ നല്‍കാന്‍ ഉത്തരവ്

യുഎഇയിലെ പ്രവാസികള്ക്ക് സന്തോഷ വാര്ത്ത. ഈദ് ഉല് ഫിത്തറിനോട് അനുബന്ധിച്ച് ഈ മാസത്തെ ശമ്പളം നേരത്തേ നല്കാന് ഭരണകൂടം ഉത്തരവിട്ടു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന് സയെദ് അല് നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വൈസ്പ്രസിഡന്റുമായ ഷെയ്ഖ് മൊഹമ്മദ് ബിന് റാഷിദ് അല് മക്തൂം എന്നിവര് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
 | 

ഈദിനോട് അനുബന്ധിച്ച് യുഎഇയില്‍ ശമ്പളം നേരത്തേ നല്‍കാന്‍ ഉത്തരവ്

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈദ് ഉല്‍ ഫിത്തറിനോട് അനുബന്ധിച്ച് ഈ മാസത്തെ ശമ്പളം നേരത്തേ നല്‍കാന്‍ ഭരണകൂടം ഉത്തരവിട്ടു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും വൈസ്പ്രസിഡന്റുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്തരവനുസരിച്ച് ജൂണ്‍ 20ന് ശമ്പളം ലഭിക്കും. ഈദിനോടനുബന്ധിച്ച് പണത്തിന് കൂടുതല്‍ ആവശ്യമുള്ളതിനാലാണ് ശമ്പളം നേരത്തേയാക്കിയതെന്നാണ് വിശദീകരണം. ദുബായ് ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം ജൂണ്‍ 20ന് തന്നെ നല്‍കണമെന്ന് ഷെയ്ഖ് മൊഹമ്മദ് ഉത്തരവിട്ട് രണ്ട് ദിവസത്തിനു ശേഷമാണ് ഇത് മറ്റ് എമിറേറ്റുകള്‍ക്കും ബാധകമാക്കിയത്.