അഫ്ഗാൻ പ്രസിഡന്റായി അഷ്‌റഫ് ഗനിയെ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റായി ഡോ. അഷ്റഫ് ഗനി അഹമ്മദ് സായിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥികളായ അഷ്റഫ് ഗനിയും അബ്ദുള്ള അബ്ദുള്ളയും തമ്മിൽ ധാരണയായതിന് പിന്നാലെയാണ് പുതിയ പ്രസിഡന്റായി ഗനിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇരുനേതാക്കളും തമ്മിൽ അധികാര പങ്കാളിത്തത്തിനുള്ള ഉടമ്പടി ഒപ്പു വച്ചിട്ടുണ്ട്.
 | 

കാബൂൾ: അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റായി ഡോ. അഷ്‌റഫ് ഗനി അഹമ്മദ് സായിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥികളായ അഷ്‌റഫ് ഗനിയും അബ്ദുള്ള അബ്ദുള്ളയും തമ്മിൽ ധാരണയായതിന് പിന്നാലെയാണ് പുതിയ പ്രസിഡന്റായി ഗനിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇരുനേതാക്കളും തമ്മിൽ അധികാര പങ്കാളിത്തത്തിനുള്ള ഉടമ്പടി ഒപ്പു വച്ചിട്ടുണ്ട്. ഉടമ്പടി പ്രകാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തേക്ക് ആരെ നാമനിർദേശം ചെയ്യണമെന്ന് തീരുമാനിക്കുന്നത് അബ്ദുള്ള അബ്ദുള്ളയായിരിക്കും. പ്രധാനമന്ത്രി പദവിക്ക് തുല്യമായ സ്ഥാനമാണ് സി.ഇ.ഒയുടേത്.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറ്റുവിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ ഗാനി പ്രസിഡന്റ് ആകാനുള്ള സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ മറുപക്ഷം ജയപ്രഖ്യാപനം നടത്തിയാണ് ഇതിനെ നേരിട്ടത്. രണ്ടു നേതാക്കളും തമ്മിൽ അഫ്ഗാനിസ്ഥാന്റെ ഭാവിയെ കരുതി ഉടമ്പടിയിലെത്തിയത് സ്വാഗതാർഹമാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഹമീദ് കർസായി പറഞ്ഞു.