നാല് ക്യാമറകളുമായി ജിയോണി എസ്10 എത്തുന്നു

നാല് ക്യാമറകള് എന്ന ഏറ്റവും പുതിയ സവിശേഷതയുമായി ജിയോണി എസ്10 വിപണിയിലെത്തുന്നു. ജിയോണിയുടെ എസ്10, എസ്10ബി, എസ്10സി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജൂണ് 9 ന് ചൈനയില് പുറത്തിറങ്ങുന്നത്. മുന്നിലും പിറകിലുമായി ഡ്യുവല് ക്യാമറകളാണ് ഈ ഫോണുകളില് സജ്ജീകരിച്ചിരിക്കുന്നത്.
 | 

 

നാല് ക്യാമറകളുമായി ജിയോണി എസ്10 എത്തുന്നു

നാല് ക്യാമറകള്‍ എന്ന ഏറ്റവും പുതിയ സവിശേഷതയുമായി ജിയോണി എസ്10 വിപണിയിലെത്തുന്നു. ജിയോണിയുടെ എസ്10, എസ്10ബി, എസ്10സി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജൂണ്‍ 9 ന് ചൈനയില്‍ പുറത്തിറങ്ങുന്നത്. മുന്നിലും പിറകിലുമായി ഡ്യുവല്‍ ക്യാമറകളാണ് ഈ ഫോണുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഈ സ്മാര്‍ട്ട് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷതയായി ജിയോണി ചൂണ്ടിക്കാട്ടുന്നതും ഇതിന്റെ ക്യാമറയുടെ പ്രത്യേകതകള്‍ തന്നെയാണ്. മുന്‍വശത്ത് 20 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും കൂട്ടത്തില്‍ തന്നെ 8 മെഗാപിക്‌സല്‍ സെന്‍സറുമാണ് ഉള്ളത്. പിന്നിലെ ക്യാമറ സംവിധാനത്തില്‍ ഇത് 16, 8 എന്നിങ്ങനെയാണ് എസ്10ല്‍ ഉള്ളത്. 5,5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 6ജിബി റാം, 64ജിബി ഇന്‍ബല്‍ട്ട് മെമ്മറി, 3450 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ നൂതന സവിശേഷതകളുമായി വിപണിയിലെത്തുന്ന എസ്10 മോഡലുകള്‍ക്ക് 24,400 രൂപയാണ് മാര്‍ക്കറ്റ് പ്രൈസ്.

ആന്‍ഡ്രോയ്ഡിലാണ് ജിയോണി എസ്10ന്റെ പ്രവര്‍ത്തനം. എസ്10സി മോഡലുകള്‍ക്ക് 15,000 രൂപ മാത്രമാണ് മാര്‍ക്കറ്റ് വില. പക്ഷേ എസ്10 ശ്രേണിയിലെ മറ്റ് മോഡലുകളെപ്പോലെ നാല് ക്യാമറ എന്ന പ്രത്യേകത ഇല്ലെന്നു മാത്രം. 5.2 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, മുന്‍വശത്ത് 13 മെഗാപിക്‌സലും പിന്‍വശത്ത് 16 മെഗാപിക്‌സല്‍ എന്നിങ്ങനെയുള്ള ക്യാമറ സംവിധാനങ്ങള്‍, 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 3100 എംഎഎച്ച് ക്യാമറ എന്നിവയാണ് എസ്10സിയുടെ പ്രത്യേകതകള്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിയോണി എസ്9 മോഡലുകളുടെ വിജയത്തിന് പിന്നാലെയാണ് നാല് ക്യാമറ എന്ന പ്രത്യേകതയുമായി ജിയോണി എസ്10 മോഡലുകള്‍ വിപണി കീഴടക്കാനെത്തുന്നത്.