തലയിണക്കടിയില്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങി; ഫോണ്‍ പൊട്ടിത്തെറിച്ച് 14കാരി കൊല്ലപ്പെട്ടു

രാത്രി ഏറെ നേരം ആല്വ ഫോണ് ഉപയോഗിച്ചിരുന്നു. മെത്തയുടെ അടുത്തായി സ്ഥാപിച്ചിരുന്ന പ്ലഗില് നിന്ന് ഫോണ് ചാര്ജ് ചെയ്തുകൊണ്ടാണ് ഫോണ് ഉപയോഗിച്ചത്.
 | 
തലയിണക്കടിയില്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങി; ഫോണ്‍ പൊട്ടിത്തെറിച്ച് 14കാരി കൊല്ലപ്പെട്ടു

ബസ്തോബ്: മൊബൈല്‍ ഫോണ്‍ തലയിണക്കടിയില്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങിയ പതിനാലുകാരിക്ക് ദാരുണാന്ത്യം. ഖസാക്കിസ്ഥാനിലെ ബസ്തോബ് എന്ന സ്ഥലത്താണ് സംഭവം. ആല്‍വ അസെറ്റ്കിസി എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ബാറ്ററി ചൂടായിട്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി ഏറെ നേരം ആല്‍വ ഫോണ്‍ ഉപയോഗിച്ചിരുന്നു. മെത്തയുടെ അടുത്തായി സ്ഥാപിച്ചിരുന്ന പ്ലഗില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് ഫോണ്‍ ഉപയോഗിച്ചത്. ശേഷം തലയിണക്കടിയിലേക്ക് ഫോണ്‍ വെച്ച് കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചയോടെയാണ് ഉഗ്ര ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചത്. മാതാപിതാക്കള്‍ മുറിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

മുഖം പൊട്ടിത്തെറിയില്‍ ചിന്നിച്ചിതറിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം മൊബൈല്‍ ഫോണിന്റെ ബ്രാന്റ് വെളിപ്പെടുത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഫോണുകള്‍ ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്.