ലോകത്താകമാനം കൊറോണ മരണങ്ങള്‍ 21,000 കവിഞ്ഞു; നാലര ലക്ഷത്തിലേറെ രോഗബാധിതര്‍

ലോകത്താകമാനം കൊറോണ മരണങ്ങള് 21,000 കവിഞ്ഞു.
 | 
ലോകത്താകമാനം കൊറോണ മരണങ്ങള്‍ 21,000 കവിഞ്ഞു; നാലര ലക്ഷത്തിലേറെ രോഗബാധിതര്‍

ന്യൂഡല്‍ഹി: ലോകത്താകമാനം കൊറോണ മരണങ്ങള്‍ 21,000 കവിഞ്ഞു. 21,180 പേരാണ് കൊവിഡ് 19 രോഗം ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. ഇന്ത്യയില്‍ 9 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. 7503 പേര്‍ ഇവിടെ മരിച്ചു. 24 മണക്കൂറില്‍ 683 ആണ് ഇറ്റലിയിലെ മരണനിരക്ക്. ലോകമൊട്ടാകെ നാലര ലക്ഷത്തോളം പേര്‍ രോഗബാധിതരായെന്നും കണക്കുകള്‍ പറയുന്നു.

ലോകത്താകമാനം 24 മണിക്കൂറില്‍ 2000 പേര്‍ എന്നതാണ് മരണനിരക്ക്. ആദ്യമായി രോഗം കണ്ടെത്തുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത ചൈനയെ മറികടന്ന് മരണ നിരക്കില്‍ ഇറ്റലിയും സ്‌പെയിനും കുതിക്കുകയാണ്. 3647 പേര്‍ സ്‌പെയിനില്‍ മരിച്ചു. ഇറാനില്‍ 2000ലേറെപ്പേര്‍ മരിച്ചു. അതേസമയം ചൈനയില്‍ 3285 പേരാണ് മരിച്ചത്. ഇവിടെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതിനിടെ അമേരിക്കയില്‍ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറില്‍ 10,000 പുതിയ കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ അവസ്ഥ മോശമാകുമെന്നാണ് വിലയിരുത്തല്‍. 60,900 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവയില്‍ ഭൂരിപക്ഷവും ന്യൂയോര്‍ക്കിലാണ്.