എണ്ണവിലയിലെ പ്രതിസന്ധി; ദുബായിലെ നിര്‍മാണ മേഖല തകര്‍ച്ചയില്‍

നിര്മാണ മേഖലയായിരുന്നു ദുബൈയുടെ വികസനക്കരുത്ത്. എന്നാല് കഴിഞ്ഞ ഒന്നര വര്ഷത്തോളമായി ഈ മേഖലയില് അനുഭവപ്പെടുന്ന മുരടിപ്പ് വിദേശ തൊഴിലാളികള്ക്ക് പ്രതികൂല കാലാവസ്ഥ സ്ൃഷ്ടിക്കുന്നതായി റിപ്പോര്ട്ട്. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില് നിന്നെത്തി റിയല് എസ്റ്റേറ്റ് ബിസിനസില് ഏര്പ്പെട്ടിരുന്നവര് പോലും തങ്ങളുടെ സംരംഭങ്ങള് ഉപേക്ഷിച്ച് തിരിച്ചു പോകാനൊരുങ്ങുകയാണെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
 | 

എണ്ണവിലയിലെ പ്രതിസന്ധി; ദുബായിലെ നിര്‍മാണ മേഖല തകര്‍ച്ചയില്‍

ദുബായ്: നിര്‍മാണ മേഖലയായിരുന്നു ദുബൈയുടെ വികസനക്കരുത്ത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഈ മേഖലയില്‍ അനുഭവപ്പെടുന്ന മുരടിപ്പ് വിദേശ തൊഴിലാളികള്‍ക്ക് പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ നിന്നെത്തി റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പോലും തങ്ങളുടെ സംരംഭങ്ങള്‍ ഉപേക്ഷിച്ച് തിരിച്ചു പോകാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അമേരിക്കന്‍ ദമ്പതികളായ കിയര്‍ റീമേഴ്സ്മയും ഭാര്യയും തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മതിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് അഞ്ച് തൊഴിലാളികളെ പിരിച്ചുവിട്ടശേഷമാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇരുപതു പദ്ധതികള്‍ക്കുവേണ്ടി ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് നേടാനായത് ഒരു അസൈന്‍മെന്റ് മാത്രമാണെന്ന് 46 കാരനായ കിയര്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മാന്ദ്യം വീണ്ടും കടന്നുവരുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഇദ്ദേഹം കരുതുന്നു. സമീപ രാജ്യങ്ങളിലെ എണ്ണവില്‍പനയും ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായവും നിര്‍മാണ മേഖലയും തമ്മില്‍ ഇഴയടുത്ത ബന്ധമാണുള്ളത്. എണ്ണ വിലയില്‍ ഇടിവുണ്ടാകുന്നത് സ്വാഭാവികമായും മറ്റുമേഖലകള്‍ക്കും വീഴ്ചയുണ്ടാക്കും.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച നേടിയത് ദുബായ് ആണ്. എന്നാല്‍ 2016-2017 കാലത്ത് ഇതിന് കാര്യമായ പുരോഗതി ഉണ്ടാവില്ലെന്നാണ് ലണ്ടനിലെ ക്യാപിറ്റല്‍ ഇക്കണോമിസ്റ്റ് എന്ന ധനകാര്യ സ്ഥാപനത്തിലെ വിദഗ്ധന്‍ ജേസണ്‍ ടവേ പറയുന്നത്.

ദുബായില്‍ തൊഴില്‍ മേഖലയില്‍ വന്‍ മുരടിപ്പ് പ്രകടമായിട്ടുണ്ടെങ്കിലും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ട്രക്കുകളും മറ്റ് നിര്‍മാണ സാമഗ്രികളും മാറ്റുന്നതും വിടപറയല്‍ സമ്മേളനങ്ങളും വ്യാപകമായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. യു.എ.ഇയില്‍ ബാങ്കുകള്‍ 1500 തസ്തികകള്‍ വെട്ടിക്കുറച്ചിരിക്കുന്നു.

ടിഡി വില്യംസണ്‍, ജുമെയ്റ ഗ്രൂപ്പ് തുടങ്ങിയവയും തൊഴില്‍ വെട്ടിക്കുറച്ചു. വന്‍ മാളുകളില്‍ വരുമാനം കുറയുകയും എമിറേറ്റ്സ് എയറിന് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാവുകയും ചെയ്തു. എണ്ണ ഖനന മേഖലയില്‍ നിന്നും ബുക്കിംഗില്ലാത്തതും യാത്രക്കാരുടെ കുറവും നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കാരണമാകുന്നെന്ന് അവര്‍ പറയുന്നു.