ജിമെയിലിന് സാങ്കേതിക തകരാര്‍; മെയിലുകള്‍ അയക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി പ്രളയം

ജിമെയിലില് സാങ്കേതിക തകരാര്.
 | 
ജിമെയിലിന് സാങ്കേതിക തകരാര്‍; മെയിലുകള്‍ അയക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി പ്രളയം

ജിമെയിലില്‍ സാങ്കേതിക തകരാര്‍. ആഗോള തലത്തില്‍ ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസ് തകരാറിലായെന്നാണ് റിപ്പോര്‍ട്ട്. മെയില്‍ അയക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നില്ല. സാധാരണ ടെക്സ്റ്റ് മെയിലുകള്‍ പോലും അയക്കാന്‍ ഏറെ സമയമെടുക്കുകയാണ്.

രണ്ട് മണിക്കൂറോളമായി തകരാര്‍ തുടരുകയാണ്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഗൂഗിള്‍ ആപ്പ്‌സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഗൂഗിള്‍ അറിയിച്ചു. കാരണം ഉടന്‍ പുറത്തു വിടുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. ട്വിറ്ററിലും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലും നിരവധി ജിമെയില്‍ ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.

ജി സ്യൂട്ട് സര്‍വീസുകളായ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക് തുടങ്ങിയവയിലും തകരാറുകള്‍ ഉണ്ടെന്നും ചില ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. 11 മണിയോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത്. #Gmaildown എന്ന ഹാഷ്ടാഗിലാണ് ഉപഭോക്താക്കള്‍ ട്വിറ്ററില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത്.