ഗൂഗിളിന്റെ സ്വയം നിയന്ത്രിക്കുന്ന കാര്‍ പതിനൊന്ന് അപകടങ്ങളില്‍ പെട്ടു

ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാര് ഇതുവരെ 11 അപകടങ്ങള് ഉണ്ടാക്കിയതായി റിപ്പോര്ട്ട്. അപകടങ്ങള്ക്ക് ആരും ഉത്തരവാദികളല്ലെന്നും പ്രോഗ്രാം ഡയറക്ടര് വ്യക്തമാക്കുന്നു. ആറ് വര്ഷത്തിനിടെയാണ് കാറ് പതിനൊന്ന് അപകടങ്ങളില് പെടുന്നത്.
 | 
ഗൂഗിളിന്റെ സ്വയം നിയന്ത്രിക്കുന്ന കാര്‍ പതിനൊന്ന് അപകടങ്ങളില്‍ പെട്ടു

 

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാര്‍ ഇതുവരെ 11 അപകടങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. അപകടങ്ങള്‍ക്ക് ആരും ഉത്തരവാദികളല്ലെന്നും പ്രോഗ്രാം ഡയറക്ടര്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷത്തിനിടെയാണ് കാറ് പതിനൊന്ന് അപകടങ്ങളില്‍ പെടുന്നത്.

അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പ്രോഗ്രാം ഡയറക്ടര്‍ ക്രിസ് ഉംസണ്‍ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ബാക്ചാനലിന്റെ ബ്ലോഗില്‍ വെളിപ്പെടുത്തുന്നു.

ഏഴ് തവണയും കാറിന്റെ പിന്നില്‍ മറ്റ് വാഹനങ്ങള്‍ വന്നിടിക്കുകയായിരുന്നു. അത് പലപ്പോഴും സിഗ്‌നല്‍ ലൈറ്റുകളില്‍ വച്ചായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപകടങ്ങളിലേറെയും നഗരത്തിരക്കുകളിലുമായിരുന്നു. കാറ് ഇരുപതിനായിരം മൈല്‍ ഓടിക്കാനുളള കമ്പനിയുടെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.