ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു.
 | 
ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതാബായ രാജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗോതാബായയ്ക്ക് 48.2 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തും എത്തി.

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമാണ് ഗോതാബായ രാജപക്‌സെ. ശ്രീലങ്കയില്‍ തമിഴ് പുലികളെ ഇല്ലാതാക്കി ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതില്‍ ഗോതാബായയ്ക്ക് വലിയ പങ്കാണുള്ളത്. ഗോതാബായ പ്രതിരോധ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കാലത്താണ് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിന് സമാപനമായത്.

ന്യൂനപക്ഷങ്ങളും തമിഴ് വംശജരും ഗോതാബായയുടെ വരവിനെ ഭീതിയോടെയാണ് കാണുന്നത്. രാജ്യത്തെ തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രാജപക്‌സെയ്ക്കും ഗോതാബായയ്ക്കും ചൈനയോടുള്ള ചായ്‌വ് മൂലം ഭരണമാറ്റം ഇന്ത്യയും ആശങ്കയോടെയാണ് കാണുന്നത്.