നൊബേൽ ജേതാവ് ഗുന്തർ ഗ്രാസ് അന്തരിച്ചു

വിഖ്യാത ജർമൻ നോവലിസ്റ്റും നൊബേൽ പുരസ്കാര ജേതാവുമായ ഗുന്തർ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. 1999ൽ ദി ടിൻ ഡ്രം എന്ന നോവലിലൂടെയാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
 | 

നൊബേൽ ജേതാവ് ഗുന്തർ ഗ്രാസ് അന്തരിച്ചു

വിഖ്യാത ജർമൻ നോവലിസ്റ്റും നൊബേൽ പുരസ്‌കാര ജേതാവുമായ ഗുന്തർ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. 1999ൽ ദി ടിൻ ഡ്രം എന്ന നോവലിലൂടെയാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്. നാടകകൃത്ത്, കവി, ശിൽപി, ചിത്രകാരൻ എന്ന നിലകളിലും അദ്ദഹം പ്രശസ്തനായിരുന്നു. ക്യാറ്റ് ആൻഡ് മൗസ്, ഡോഗ് ഇയേഴ്‌സ്, ലോക്കൽ അത്‌ലറ്റിക്‌സ്, ദി ഫഌർ തുടങ്ങിയവ പ്രധാന കൃതികളാണ്.

ജർമനിയിലെ ഏറ്റവും സ്വാധീനമുള്ളതും ബൗദ്ധിക പ്രതിച്ഛായയുള്ളതുമായ വ്യക്തികൂടിയായിരുന്നു ഗുന്തർ ഗ്രാസ്. 2014 ജനുവരിയിൽ അദ്ദേഹം എഴുത്ത് നിർത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.