ഇംഗ്ലണ്ടിലും വെയില്‍സിലും കൗമാര ഗര്‍ഭധാരണം പകുതികണ്ട് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍

ഇംഗ്ലണ്ടിലും വെയില്സിലും കൗമാര ഗര്ഭധാരണത്തില് പകുതികണ്ട് കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്. പതിനാറു വര്ഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്. 18 വയസില് താഴെ ഗര്ഭം ധരിക്കുന്നവരുടെ കണക്കിലാണ് കുറവ് രേഖപ്പെടുത്തിയത്. 2014ലെ കണക്കുകള് അനുസരിച്ച് 1000 പേര് ഗര്ഭം ധരിച്ചപ്പോള് അതില് 23 പേരും 18 വയസില് താഴെയുള്ളവരായിരുന്നു. എന്നാല് 1998ല് ആയിരം പേര് ഗര്ഭം ധരിച്ചപ്പോള് അതില് 47 പേരും 18 വയസില് താഴെ പ്രായമുള്ളവരായിരുന്നു.
 | 

ഇംഗ്ലണ്ടിലും വെയില്‍സിലും കൗമാര ഗര്‍ഭധാരണം പകുതികണ്ട് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കൗമാര ഗര്‍ഭധാരണത്തില്‍ പകുതികണ്ട് കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. പതിനാറു വര്‍ഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്. 18 വയസില്‍ താഴെ ഗര്‍ഭം ധരിക്കുന്നവരുടെ കണക്കിലാണ് കുറവ് രേഖപ്പെടുത്തിയത്. 2014ലെ കണക്കുകള്‍ അനുസരിച്ച് 1000 പേര്‍ ഗര്‍ഭം ധരിച്ചപ്പോള്‍ അതില്‍ 23 പേരും 18 വയസില്‍ താഴെയുള്ളവരായിരുന്നു. എന്നാല്‍ 1998ല്‍ ആയിരം പേര്‍ ഗര്‍ഭം ധരിച്ചപ്പോള്‍ അതില്‍ 47 പേരും 18 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസീല്‍ നിന്നു ലഭിച്ച കണക്കുകളാണിത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഗര്‍ഭം ധരിച്ച 18 വയസില്‍ താഴെ ഉള്ളവരുടെ സംഖ്യ 6.8 ശതമാനം കുറഞ്ഞു. 16 വയസില്‍ താഴെ പ്രായമുള്ളവര്‍ ഗര്‍ഭം ധരിച്ചതില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തി. ആയിരത്തിന് 4.4 എന്നതാണ് കണക്ക്. അതേസമയം ഈ കണക്കുകള്‍ ഏതുമസമയവും മാറിയേക്കുമെന്നും സ്‌കൂളുകളില്‍ ലൈംഗിക, ബന്ധുത്വ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞമാസം ഈ വാദം വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗന്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പ്രൈമറിയിലും സെക്കന്‍ഡറിയിലും പഠനം നിര്‍ബന്ധമാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൗസ് കോമണ്‍സിന്റെ നാല് സുപ്രധാന കമ്മിറ്റികള്‍ അവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ലണ്ടനില്‍ 57.9 ശതമാനം കൗമാര ഗര്‍ഭധാരണം കുറഞ്ഞപ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ 46.5 ശതമാനവും കുറഞ്ഞു.

എന്നാല്‍ നോര്‍ത്ത് ഈസ്റ്റില്‍ 18 വയസില്‍ താഴെയുള്ള ആയിരം പേരില്‍ 30.2 പേര്‍ വീതം ഗര്‍ഭം ധരിച്ചു. ഇത് സൗത്ത് ഈസ്റ്റിനേക്കാളും സൗത്ത് വെസ്റ്റിനേക്കാളും കൂടുതലാണ് (18.8). ലൈംഗിക അനുബന്ധ പഠനം നല്‍കുന്നിടത്ത് നിരക്ക് കുറയുന്നതായാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും ലൈംഗിക വിദ്യാഭ്യാസ കോഓര്‍ഡിനേറ്റര്‍ ലൂസി എമേഴ്‌സണ്‍ പറയുന്നു.