ഗൂഗിളിന് മധുരപ്പതിനെട്ട്; പിറന്നാളാഘോഷിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍

ഇന്റര്നെറ്റ് ലോകത്തെ അതികായരായ അമേരിക്കന് കമ്പനി ഗൂഗിളിന് പ്രായപൂര്ത്തിയായി. ഗൂഗിള് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ഇന്ന് 18 വര്ഷം പൂര്ത്തിയാകുന്നു. ആനിമേറ്റുചെയ്ത ഡൂഡിള് ബലൂണ് ഗൂഗിള് സേര്ച്ച് ഹോം പേജിലിട്ടാണ് കമ്പനി പിറന്നാളാഘോഷിച്ചത്. 1998ലാണ് ലാറി പേജും സെര്ജി ബ്രിനും ചേര്ന്ന് കമ്പനി സ്ഥാപിച്ചത്. 2006 വരെ ഗൂഗിള് സെപ്റ്റംബര് നാലിനായിരുന്നു ജന്മദിനം ആഘോഷിച്ചിരുന്നത്. 2004ല് ഗൂഗിള് അതിന്റെ ആറാം ജന്മദിനം സെപ്റ്റംബര് ഏഴിനാണ് ആഘോഷിച്ചതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്ട്ടുചെയ്യുന്നു.
 | 
ഗൂഗിളിന് മധുരപ്പതിനെട്ട്; പിറന്നാളാഘോഷിച്ച് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍

ഇന്റര്‍നെറ്റ് ലോകത്തെ അതികായരായ അമേരിക്കന്‍ കമ്പനി ഗൂഗിളിന് പ്രായപൂര്‍ത്തിയായി. ഗൂഗിള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ഇന്ന് 18 വര്‍ഷം പൂര്‍ത്തിയാകുന്നു. ആനിമേറ്റുചെയ്ത ഡൂഡിള്‍ ബലൂണ്‍ ഗൂഗിള്‍ സേര്‍ച്ച് ഹോം പേജിലിട്ടാണ് കമ്പനി പിറന്നാളാഘോഷിച്ചത്. 1998ലാണ് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് കമ്പനി സ്ഥാപിച്ചത്. 2006 വരെ ഗൂഗിള്‍ സെപ്റ്റംബര്‍ നാലിനായിരുന്നു ജന്മദിനം ആഘോഷിച്ചിരുന്നത്. 2004ല്‍ ഗൂഗിള്‍ അതിന്റെ ആറാം ജന്മദിനം സെപ്റ്റംബര്‍ ഏഴിനാണ് ആഘോഷിച്ചതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്യുന്നു.

2002 മുതല്‍ കമ്പനി ഡൂഡിള്‍ ബലൂണുകളിട്ടാണ് പിറന്നാളാഘോഷിക്കുന്നത്. പോസ്റ്റുകള്‍ അയക്കാനും കോര്‍പറേറ്റ് ഹെഡ്ക്വാട്ടര്‍ കോംപ്ലക്‌സായ ഗൂഗിള്‍പ്ലെക്‌സും കാലിഫോര്‍ണിയയിലെ സാന്താ ക്ലാരാ കണ്‍ട്രിയിലെ മൗണ്ടെയ്ന്‍ വ്യൂവിലെ ആല്‍ഫാബെറ്റ് ഐഎന്‍സിയും അലങ്കരിക്കാനുമായി കമ്പനി ഈ മാസം കുറേ ദിവസങ്ങളാണ് വിനിയോഗിച്ചത്.