വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ലെന്ന് നാസ; ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം

ചന്ദ്രയാന്-2ലെ വിക്രം ലാന്ഡര് കണ്ടെത്താനായില്ലെന്ന് നാസ.
 | 
വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ലെന്ന് നാസ; ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം

ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ലെന്ന് നാസ. ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും പ്രദേശത്ത് നടത്തിയ നിരീക്ഷണപ്പറക്കലില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസ അറിയിച്ചു. നാസയുടെ റിക്കോണസന്‍സ് ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡറിന് വേണ്ടി തെരച്ചില്‍ നടത്തിയത്. ഏകദേശം 150 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശത്തിന്റെ ചിത്രവും നാസ പുറത്തുവിട്ടു.

അതേസമയം റിക്കോണസന്‍സ് ചിത്രം പകര്‍ത്തിയത് വെളിച്ചം കുറഞ്ഞ സമയത്തായതിനാലാണ് വിക്രത്തെ കണ്ടെത്താന്‍ കഴിയാത്തതെന്നും നിരീക്ഷണമുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. ഒക്ടോബര്‍ 14ന് വീണ്ടും ഓര്‍ബിറ്റര്‍ ഈ പ്രദേശത്ത് എത്തുന്നുണ്ട്. നല്ല പ്രകാശമുള്ള ഈ സമയത്ത് വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നാണ് കുരുതുന്നത്.

സോഫ്റ്റ് ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമാകുന്നത്. ചന്ദ്രയാന്‍ -2ന്റെ ഓര്‍ബിറ്റര്‍ വീണുകിടക്കുന്ന ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജുകള്‍ പകര്‍ത്തിയിരുന്നു.