ലൈവ് വാര്‍ത്താ വായനക്കിടയില്‍ നായ കയറിയാല്‍; വീഡിയോ കാണാം

ലൈവ് വാര്ത്താ അവതരണത്തിനിടെ ഫ്രെയിമില് നായ കയറിയാല് എന്ത് ചെയ്യും. റഷ്യയിലെ ഒരു ചാനലില് വാര്ത്ത വായിച്ചുകൊണ്ടിരുന്ന അവതാരക ചെയ്തതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഗൗരവമേറിയ ഒരു വാര്ത്ത അവതരിപ്പിക്കുന്നതിനിടെ തന്റെ പിന്നില് നിന്ന് അവതാരക കുര കേട്ട് ഞെട്ടി. പിന്നെ കാണുന്നത് തനിക്കരികില് വാലാട്ടിക്കൊണ്ട് നില്ക്കുന്ന നായയെയാണ്.
 | 

ലൈവ് വാര്‍ത്താ വായനക്കിടയില്‍ നായ കയറിയാല്‍; വീഡിയോ കാണാം

മോസ്‌കോ: ലൈവ് വാര്‍ത്താ അവതരണത്തിനിടെ ഫ്രെയിമില്‍ നായ കയറിയാല്‍ എന്ത് ചെയ്യും. റഷ്യയിലെ ഒരു ചാനലില്‍ വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന അവതാരക ചെയ്തതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഗൗരവമേറിയ ഒരു വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ തന്റെ പിന്നില്‍ നിന്ന് അവതാരക കുര കേട്ട് ഞെട്ടി. പിന്നെ കാണുന്നത് തനിക്കരികില്‍ വാലാട്ടിക്കൊണ്ട് നില്‍ക്കുന്ന നായയെയാണ്.

മനഃസാന്നിധ്യം കൈവിടാതെ വാര്‍ത്താ അവതരണം തുടര്‍ന്ന അവര്‍ ചില കമന്റുകള്‍ പാസാക്കുകയും ചെയതു. അതിനിടയില്‍ നായയും മേശമേല്‍ ചാടിക്കയറി. പിന്നീട് ചാനല്‍ തന്നെയാണ് ഈ വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടത്. 30 ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടത്.

വീഡിയോ കാണാം