എയര്‍ റെയ്‌സിംഗിനിടെ വിമാനങ്ങള്‍ കൂട്ടിമുട്ടി; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എയര് റെയ്സിംഗിനിടെ വിമാനങ്ങള് തമ്മില് കൂട്ടിമുട്ടി. റണ്വേയില് നിര്ത്തിയിട്ടിരുന്ന വിമാനത്തിലെ പൈലറ്റ് തലനാരിഴയ്ക്ക് വന് ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടു. അമേരിക്കയിലെ നെവേദയില് നടന്ന റെനോ നാഷണല് ചാമ്പ്യന്ഷിപ്പ് എയര് റെയ്സിംഗിനിടെയാണ് സംഭവം. മത്സരാര്ഥിയായ തോം റിച്ചാര്ഡ് എന്ജിന് തകരാറിനെത്തുടര്ന്ന് തന്റെ ചെറുവിമാനം റണ്വേയില് നിര്ത്തിയപ്പോള് അതേദിശയില് വന്ന വിമാനം പുറകിലിടിക്കുകയായിരുന്നു.
 | 

എയര്‍ റെയ്‌സിംഗിനിടെ വിമാനങ്ങള്‍ കൂട്ടിമുട്ടി; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നെവാഡ: എയര്‍ റെയ്‌സിംഗിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലെ പൈലറ്റ് തലനാരിഴയ്ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. അമേരിക്കയിലെ നെവേദയില്‍ നടന്ന റെനോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എയര്‍ റെയ്‌സിംഗിനിടെയാണ് സംഭവം. മത്സരാര്‍ഥിയായ തോം റിച്ചാര്‍ഡ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തന്റെ ചെറുവിമാനം റണ്‍വേയില്‍ നിര്‍ത്തിയപ്പോള്‍ അതേദിശയില്‍ വന്ന വിമാനം പുറകിലിടിക്കുകയായിരുന്നു.

എന്നാല്‍ അപകടത്തില്‍ കൈക്ക് മാത്രം പരുക്കുകളോടെ തോംസണ്‍ രക്ഷപ്പെട്ടു. കോക്ക്പിറ്റിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തോംസണ്‍ തന്നെയാണ് യൂട്യൂബില്‍ പോസ്റ്റുചെയ്തത്. തോംസണ്‍ വിമാനം നിര്‍ത്തിയത് പുറകിലൂടെ വന്ന വിമാനത്തിലെ പൈലറ്റിനെ അറിയിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഇടതുവശത്തേക്ക് നാലടി മാറിയാണ് താന്‍ ഇരുന്നതെങ്കില്‍ അപകടത്തില്‍ മരണം സംഭവിച്ചേനേയെന്ന് തോംസണ്‍ പറഞ്ഞു.

വീഡിയോ കാണാം