ഹോങ്കോംഗിൽ ജനാധിപത്യ പ്രക്ഷോഭകർക്കെതിരെ പോലിസ് അക്രമം

ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗിൽ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം. സർക്കാർ ആസ്ഥാനത്തിന് മുന്നിൽ പ്രകടനം നടത്തിയ പ്രക്ഷോഭകർക്കെതിരെ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ മുന്നേറാൻ ശ്രമിച്ചപ്പോഴായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സമരക്കാർ സർക്കാർ ആസ്ഥാനമന്ദിരത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
 | 

ഹോങ്കോംഗിൽ ജനാധിപത്യ പ്രക്ഷോഭകർക്കെതിരെ പോലിസ് അക്രമം
ഹോങ്കോംഗ്: ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗിൽ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം. സർക്കാർ ആസ്ഥാനത്തിന് മുന്നിൽ പ്രകടനം നടത്തിയ പ്രക്ഷോഭകർക്കെതിരെ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ മുന്നേറാൻ ശ്രമിച്ചപ്പോഴായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സമരക്കാർ സർക്കാർ ആസ്ഥാനമന്ദിരത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

2017-ലെ തെരഞ്ഞെടുപ്പിൽ പ്രാദേശിക നേതാക്കളെ മത്സരിക്കാൻ ചൈനാ സർക്കാർ അനുവദിക്കണമെന്നാണ് ജനാധിപത്യവാദികളുടെ പ്രധാന ആവശ്യം. ഒരാഴ്ച മുമ്പ് ഹോങ്കോംഗ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ആരംഭിച്ച സമരത്തിന്റെ തുടർച്ചയായിരുന്നു ഇന്നലെത്തെ പ്രതിഷേധ റാലി. പരമോന്നത ഭരണാധികാരിയായ ചീഫ് എക്‌സിക്യൂട്ടീവിനെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാനുള്ള അവകാശം ഹോങ്കോംഗ് ജനതയ്ക്കു നൽകണമെന്നുമാണ് ജനാധിപത്യവാദികളുടെ ആവശ്യം.