ഹോങ്കോംഗിലെ ജനാധിപത്യവാദികൾക്ക് ഭരണകൂടത്തിന്റെ അന്ത്യശാസനം

ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗിൽ ജനാധിപത്യ വാദികൾ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ അന്ത്യശാസനം. നാളെയോടെ പ്രക്ഷോഭം അവസാനിപ്പിച്ച് മന്ത്രാലയങ്ങളുടേയും സർക്കാർ ഓഫീസുകളുടേയും പ്രവർത്തനങ്ങൾ സുഗമമാക്കി തീർക്കണമെന്ന് ചീഫ് എക്സിക്യുട്ടീവ് ലീയുംഗ് ചുൻ യിംഗ് ആവശ്യപ്പെട്ടു.
 | 

ഹോങ്കോംഗിലെ ജനാധിപത്യവാദികൾക്ക് ഭരണകൂടത്തിന്റെ അന്ത്യശാസനം

ഹോങ്കോംഗ്: ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗിൽ ജനാധിപത്യ വാദികൾ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ അന്ത്യശാസനം. നാളെയോടെ പ്രക്ഷോഭം അവസാനിപ്പിച്ച് മന്ത്രാലയങ്ങളുടേയും സർക്കാർ ഓഫീസുകളുടേയും പ്രവർത്തനങ്ങൾ സുഗമമാക്കി തീർക്കണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ലീയുംഗ് ചുൻ യിംഗ് ആവശ്യപ്പെട്ടു.

ഇന്നലെ അർദ്ധരാത്രിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളിലേക്ക് റാലി നടത്തിയിരുന്നു. റാലിക്ക് ശേഷവും പ്രക്ഷോഭകർ തെരുവുകളിൽ നിന്ന് മടങ്ങിപ്പോയിരുന്നില്ല. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അന്ത്യശാസനം. സമാധാനം പുനസ്ഥാപിക്കാൻ എന്ത് മാർഗവും ഭരണകുടം സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2017-ലെ തെരഞ്ഞെടുപ്പിൽ പ്രാദേശിക നേതാക്കൾക്ക് മത്സരിക്കാൻ ചൈനാ സർക്കാർ അനുമതി നൽകണമെന്നാണ് ജനാധിപത്യവാദികളുടെ പ്രധാന ആവശ്യം. പരമോന്നത ഭരണാധികാരിയായ ചീഫ് എക്‌സിക്യൂട്ടീവിനെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും, സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാനുള്ള അവകാശം ഹോങ്കോംഗ് ജനതയ്ക്കു നൽകണമെന്നുമാണ് സമരം നടത്തുന്നവർ ആവശ്യപ്പെടുന്നത്.