പ്രളയത്തില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് രക്ഷകയായി മാധ്യമപ്രവര്‍ത്തക; വീഡിയോ കാണാം

അമേരിക്കയിലെ ടെക്സാസിലുണ്ടായ പ്രളയത്തില് മുങ്ങിപ്പോയ ട്രക്കില് നിന്ന് രക്ഷപ്പെടാന് ഡ്രൈവറെ സഹായിച്ചത് മാധ്യമപ്രവര്ത്തക. പത്ത് അടിയോളം വെള്ളത്തില് മുങ്ങിപ്പോയ ട്രക്കിനുള്ളില്പ്പെട്ടു പോയ ഡ്രൈവറെ സ്ഥലത്ത് റിപ്പോര്ട്ടിംഗിനെത്തിയ ബിബിസി പ്രതിനിധിയാണ് കണ്ടത്. റിപ്പോര്ട്ടിംഗിനിടെ അതുവഴി കടന്നുപോയ പോലീസ് രക്ഷാ സംഘത്തിന്റെ വാഹനം ഇവര് തടഞ്ഞു നിര്ത്തി. ഇവര് കൈവശമുണ്ടായിരുന്ന ബോട്ട് ഉപയോഗിച്ച് ഡ്രൈവറെ പുറത്തെത്തിക്കുകയും ചെയ്തു. രക്ഷാപ്രവര്ത്തനം മാധ്യമസംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഹാര്വേ ചുഴലിക്കൊടുങ്കാറ്റ് വര്ഷങ്ങള്ക്കു മുമ്പ് ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിനു സമാനമായ പ്രളയവും നാശനഷ്ടങ്ങളുമാണ് ടെക്സാസിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിച്ചത്.
 | 

പ്രളയത്തില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് രക്ഷകയായി മാധ്യമപ്രവര്‍ത്തക; വീഡിയോ കാണാം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സാസിലുണ്ടായ പ്രളയത്തില്‍ മുങ്ങിപ്പോയ ട്രക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവറെ സഹായിച്ചത് മാധ്യമപ്രവര്‍ത്തക. പത്ത് അടിയോളം വെള്ളത്തില്‍ മുങ്ങിപ്പോയ ട്രക്കിനുള്ളില്‌പ്പെട്ടു പോയ ഡ്രൈവറെ സ്ഥലത്ത് റിപ്പോര്‍ട്ടിംഗിനെത്തിയ ബിബിസി പ്രതിനിധിയാണ് കണ്ടത്. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ അതുവഴി കടന്നുപോയ പോലീസ് രക്ഷാ സംഘത്തിന്റെ വാഹനം ഇവര്‍ തടഞ്ഞു നിര്‍ത്തി. ഇവര്‍ കൈവശമുണ്ടായിരുന്ന ബോട്ട് ഉപയോഗിച്ച് ഡ്രൈവറെ പുറത്തെത്തിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം മാധ്യമസംഘം ലൈവായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഹാര്‍വേ ചുഴലിക്കൊടുങ്കാറ്റ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിനു സമാനമായ പ്രളയവും നാശനഷ്ടങ്ങളുമാണ് ടെക്‌സാസിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിച്ചത്.

വീഡിയോ കാണാം

Reporter rescues stranded driver

The moment a Houston reporter sparks the rescue — live on air — of a driver who was trapped in waters from Storm Harvey.http://bbc.in/2vvjOQc

Posted by BBC News on Monday, August 28, 2017