സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ആക്രമണത്തില് ആളപായം ഉണ്ടായിട്ടില്ല. ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന് സൗദി വ്യോമസേനയ്ക്ക് കഴിഞ്ഞതായി തുര്ക്കി അല് മാലികി വ്യക്തമാക്കി.
 | 
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ജിദ്ദ: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശമായ അസീര്‍ ലക്ഷ്യമാക്കി അഞ്ച് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സൗദി വ്യോമസേനയ്ക്ക് കഴിഞ്ഞതായി തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

സമീപകാലത്ത് സൗദി ലക്ഷ്യമാക്കി നിരവധി ഡ്രോണുകളാണ് ഹൂതികള്‍ അയച്ചത്. വൃാഴാഴ്ച രാത്രിയില്‍ അബഹ എയര്‍പോര്‍ട്ട്, ഖമീസ് മുശൈത്ത് സിറ്റി എന്നിവ ലക്ഷ്യമിട്ടും ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ 26 സാധാരണ പൗരന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്.

വ്യോമസേന എന്തിനും സജ്ജമാണെന്നും ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും സഖ്യസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര നേതാക്കളുടെ മധ്യസ്ഥതതയില്‍ ഹൂതി-സൗദി സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ സൗദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഹൂതി തള്ളിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.