ഹൃദയം മാറ്റിവെക്കുന്നത് എങ്ങനെ? മാറ്റി വെച്ച ഹൃദയം മിടിച്ചു തുടങ്ങുന്നതിന്റെ വീഡിയോ കാണാം

അവയവദാനത്തിന്റെ മഹത്വത്തേക്കുറിച്ചും അതിന്റെ ആവശ്യകതയേക്കുറിച്ചും ബോധവല്ക്കരണങ്ങള് ഏറെ നടന്നതിന്റെ ഫലമായി അവയവങ്ങള് ദാനം ചെയ്യാന് ഒട്ടേറെപ്പേര് സന്നദ്ധരാവുന്നുണ്ട്. ദാനമായി ലഭിച്ച അവയവങ്ങള് സ്വീകരിക്കാന് തയ്യാറായവരിലേക്ക് എത്തിക്കാന് ആംബുലന്സുകള് അതിവേഗത്തില് പായുന്നതും ഒരു ഘട്ടത്തില് വ്യോമസേനയുടെ വിമാനം പോലും വിട്ടു നല്കുന്നതും നാം കണ്ടു. ഈ അവയവങ്ങള് സ്വീകര്ത്താവില് മാറ്റിവെക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടിട്ടില്ല. അമേരിക്കയിലെ മുന്നിര ഹൃദയ ശസ്ത്രക്രിയാ കേന്ദ്രമായ ക്ലീവ്ലാന്ഡ് ക്ലിനിക്ക് ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ വീഡിയോ പുറത്തുവിട്ടു.
 | 

ഹൃദയം മാറ്റിവെക്കുന്നത് എങ്ങനെ? മാറ്റി വെച്ച ഹൃദയം മിടിച്ചു തുടങ്ങുന്നതിന്റെ വീഡിയോ കാണാം

വാഷിംഗ്ടണ്‍: അവയവദാനത്തിന്റെ മഹത്വത്തേക്കുറിച്ചും അതിന്റെ ആവശ്യകതയേക്കുറിച്ചും ബോധവല്‍ക്കരണങ്ങള്‍ ഏറെ നടന്നതിന്റെ ഫലമായി അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഒട്ടേറെപ്പേര്‍ സന്നദ്ധരാവുന്നുണ്ട്. ദാനമായി ലഭിച്ച അവയവങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായവരിലേക്ക് എത്തിക്കാന്‍ ആംബുലന്‍സുകള്‍ അതിവേഗത്തില്‍ പായുന്നതും ഒരു ഘട്ടത്തില്‍ വ്യോമസേനയുടെ വിമാനം പോലും വിട്ടു നല്‍കുന്നതും നാം കണ്ടു. ഈ അവയവങ്ങള്‍ സ്വീകര്‍ത്താവില്‍ മാറ്റിവെക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടിട്ടില്ല. അമേരിക്കയിലെ മുന്‍നിര ഹൃദയ ശസ്ത്രക്രിയാ കേന്ദ്രമായ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ വീഡിയോ പുറത്തുവിട്ടു.

ദാനം ചെയ്തയാളില്‍ നിന്ന് സ്വീകര്‍ത്താവിലേക്ക് ഹൃദയം എത്തുന്ന സമയമാണ് ഏറ്റവും പ്രധാനം. പിഴവില്ലാതെ അത് ശരീരത്തില്‍ ഘടിപ്പിക്കണം. വിദഗ്ദ്ധരായ മെഡിക്കല്‍ സംഘവും 4 മുതല്‍ 8 മണിക്കൂര്‍ വരെ നീളുന്ന ശസ്ത്രക്രിയയും ഇതിന് ആവശ്യമായി വരുന്നു. രോഗബാധിതമായ ഹൃദയം നീക്കം ചെയ്ത ശേഷം പുതിയ ഹൃദയം ശരീരത്തില്‍ ഘടിപ്പിക്കുന്നതിനായി രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുന്നു. ചലനം നിലച്ച ഹൃദയത്തെ നേര്‍ത്ത വൈദ്യുതാഘാതം നല്‍കി ഉണര്‍ത്തുന്നു. ഈ ആഘാതത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ട ഹൃദയം മിടിച്ചു തുടങ്ങുന്നു. ഒരു ജീവന്‍ പുനരവതരിക്കുകയാണ് ഇവിടെ.

വീഡിയോ കാണാം