വൈറലായ ബിബിസി ഇന്റര്‍വ്യൂവില്‍ ഒരു സത്രീയായിരുന്നെങ്കിലോ; വീഡിയോ കാണാം

വൈറലായ ബിബിസി ഇന്റര്വ്യൂവില് ഒരു സ്ത്രീയായിരുന്നു അതിഥിയെങ്കിലോ? ദക്ഷിണ കൊറിയന് പ്രസിഡന്റിനെ പുറത്താക്കിയ വിഷയത്തില് ബിബിസി ചാനല് നടത്തിയ ചര്ച്ചക്കിടെ അതിഥിയായിരുന്ന പ്രൊഫ. റോബര്ട്ട് കെല്ലിയുടെ കുട്ടികള് വന്ന് കയറിയ രംഗം സോഷ്യല് മീഡിയയില് വൈറലായിരുന്നു. ആദ്യം എത്തിയ മകളെ പിന്നിലേക്ക് തള്ളി മാറ്റാന് കെല്ലി ശ്രമിച്ചതിനെ സോഷ്യല് മീഡിയ വിമര്ശിച്ചിരുന്നു. ന്യൂസിലാന്ഡിലെ ജോണോ ആന്ഡ് ബെന് കോമഡിഷോ ഇതിനെ വ്യത്യസ്തമായി കാണുകയാണ്.
 | 

വൈറലായ ബിബിസി ഇന്റര്‍വ്യൂവില്‍ ഒരു സത്രീയായിരുന്നെങ്കിലോ; വീഡിയോ കാണാം

വൈറലായ ബിബിസി ഇന്റര്‍വ്യൂവില്‍ ഒരു സ്ത്രീയായിരുന്നു അതിഥിയെങ്കിലോ? ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കിയ വിഷയത്തില്‍ ബിബിസി ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെ അതിഥിയായിരുന്ന പ്രൊഫ. റോബര്‍ട്ട് കെല്ലിയുടെ കുട്ടികള്‍ വന്ന് കയറിയ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യം എത്തിയ മകളെ പിന്നിലേക്ക് തള്ളി മാറ്റാന്‍ കെല്ലി ശ്രമിച്ചതിനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. ന്യൂസിലാന്‍ഡിലെ ജോണോ ആന്‍ഡ് ബെന്‍ കോമഡിഷോ ഇതിനെ വ്യത്യസ്തമായി കാണുകയാണ്.

ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് കെല്ലിക്ക് പകരം ഒരു സ്ത്രീയാണ്. കെയ്റ്റ് വേര്‍ഡ്‌സ വര്‍ത്താണ് ഇതില്‍ അഭിനയിക്കുന്നത്. ബിബിസി ചര്‍ച്ചയിലെന്നതുപോലെ കുട്ടികള്‍ വരുന്നുണ്ട്. എന്നാല്‍ കുട്ടിയെ തള്ളി മാറ്റുന്നതിനു പകരം മടിയിലെടുത്തു വെക്കുന്ന വേര്‍ഡ്‌സ് വര്‍ത്ത് കുട്ടിക്ക് പാല് നല്‍കുകയും ചെയ്യുന്നു. രണ്ടാമതെത്തുന്ന ഇളയ കുട്ടിക്ക് ഒരു കളിപ്പാട്ടം നല്‍കുന്നു.

ചര്‍ച്ചക്കിടയില്‍ത്തന്നെ ടോയ്‌ലെറ്റ് വൃത്തിയാക്കുകയും ഷര്‍ട്ട് ഇസ്തിരിയിടുകയും ഓവനില്‍ നിന്ന് ചിക്കന്‍ എടുക്കുകയും ഒരു ബോംബ് നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ദക്ഷിണ കൊറിയയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഇതെല്ലാം ഇവര്‍ ചെയ്യുന്നത്.

വീഡിയോ കാണാം