ഭാരം കുറയ്ക്കാനുള്ള ചികിത്സകള്‍ വിഫലം; ഇമാന്‍ അഹമ്മദ് അന്തരിച്ചു

ഭാരം കുറയ്ക്കാനുള്ള ചികിത്സക്കായി മുംബൈയില് എത്തുകയും പിന്നീട് അബുദാബിയിലേക്ക് പോകുകയും ചെയ്ത ഇമാന് അഹമ്മദ് മരിച്ചു. 500 കിലോ ഭാരവുമായി മുംബൈയിലെത്തിയ ഇമാന്റെ ഭാരം 170 കിലോ ആയി കുറഞ്ഞിരുന്നു. എന്നാല് ഇമാന്റെ ഭാരം കുറഞ്ഞുവെന്ന ഡോക്ടര്മാരുടെ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ഇവരുടെ സഹോദരി രംഗത്തെത്തുകയും അബുദാബിയിലെ വിപിഎസ് ബുര്ജീല് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പുലര്ച്ചെ നാല് മണിയോടെയാണ് ഇമാന് മരിച്ചത്. രക്തത്തില് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ ആന്തരികാവയവങ്ങളുടെ പ്രവര്ത്തനം നിലക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്മാര് അറിയിച്ചു.
 | 

ഭാരം കുറയ്ക്കാനുള്ള ചികിത്സകള്‍ വിഫലം; ഇമാന്‍ അഹമ്മദ് അന്തരിച്ചു

അബുദാബി: ഭാരം കുറയ്ക്കാനുള്ള ചികിത്സക്കായി മുംബൈയില്‍ എത്തുകയും പിന്നീട് അബുദാബിയിലേക്ക് പോകുകയും ചെയ്ത ഇമാന്‍ അഹമ്മദ് മരിച്ചു. 500 കിലോ ഭാരവുമായി മുംബൈയിലെത്തിയ ഇമാന്റെ ഭാരം 170 കിലോ ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഇമാന്റെ ഭാരം കുറഞ്ഞുവെന്ന ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ഇവരുടെ സഹോദരി രംഗത്തെത്തുകയും അബുദാബിയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇമാന്‍ മരിച്ചത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.