ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ഓഗസ്റ്റ് 11ന്

ഇമ്രാന് ഖാന് പാകിസ്ഥാന് പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും. 65കാരനായ മുന് അന്താരാഷ്ട്ര ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന് ഖാന് ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില് ഇമ്രാന് ഖാന് നേതൃത്വം നല്കുന്ന പാകിസ്ഥാന് തെഹ്രീക് എ ഇന്സാഫ് പാര്ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.
 | 

ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ഓഗസ്റ്റ് 11ന്

പെഷവാര്‍: ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും. 65കാരനായ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ തെഹ്രീക് എ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.

116 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 137 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം. ഇത് നേടുന്നതിനായി ചെറു പാര്‍ട്ടികളും സ്വതന്ത്രരുമായി ചര്‍ച്ചകളിലാണ് പാര്‍ട്ടി. പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് മുമ്പ് അധികാരത്തിലെത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവും ശക്തമാണ്.

ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചത് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.