ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇമ്രാന് ഖാന് പാകിസ്ഥാന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില് നടന്ന ചടങ്ങില് പ്രസിഡന്റ് മഹ്മൂന് ഹുസൈന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടക്കാല പ്രധാനമന്ത്രി നസീറുല് മുള്ക്, ദേശീയ അസംബ്ലി സ്പീക്കര് ആസാദ് ഖൈസര്, കരസേനാ മേധാവി ഖമര് ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്വര് ഖാന്, നാവികസേനാ മേധാവി സഫര് മഹ്മൂദ് അബ്ബാസി, മുന് ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മുന് ഇന്ത്യന് ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ധുവും ചടങ്ങില് പങ്കെടുത്തു.
 | 

ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മഹ്മൂന്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുള്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധുവും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം നടന്ന തെരെഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വന്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കിലും ഏറെ അനിശ്ചിത്വങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. പാക്കിസ്ഥാന്റെ 22-ാം പ്രധാനമന്ത്രിയാണ് അറുപത്തഞ്ചുകാരനായ ഇമ്രാന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് എ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശേഷം അട്ടിമറി ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് വന്നു. അതോടെ സത്യപ്രതിജ്ഞ പലതവണ മാറ്റിവെക്കേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ ഇമ്രാന്‍ അധികാരമേറ്റെടുത്തു.

116 സീറ്റുകളാണ് പാകിസ്ഥാന്‍ തെഹ്രീക് എ ഇന്‍സാഫ് പാര്‍ട്ടിക്ക് ലഭിച്ചത്. ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചത് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. തെരെഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ഇരു പാര്‍ട്ടികളും ആരോപിച്ചിരുന്നു.