നോമ്പുകാലത്ത് മദ്യനിയന്ത്രണത്തിന് അയവു വരുത്തി ദുബായ്

റംസാനില് മദ്യനിയന്ത്രണത്തിന് അയവുവരുത്ത് ദുബായ്. മദ്യവിതരണത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണത്തിനാണ് അയവു വരുത്തിയത്. വിനോദസഞ്ചാരികളില് നിന്നുള്ള വരുമാനം കൂട്ടാനും മദ്യ നികുതിയിലൂടെ വരുമാനം കണ്ടെത്താനുമാണ് ദുബായ് ഭരണാധികാരി നിലവിലുള്ള നിയന്ത്രണങ്ങള്ക്ക് അയവു വരുത്തിയതെന്നു വിലയിരുത്തപ്പെടുന്നു.
 | 

നോമ്പുകാലത്ത് മദ്യനിയന്ത്രണത്തിന് അയവു വരുത്തി ദുബായ്

ദുബായ്: റംസാനില്‍ മദ്യനിയന്ത്രണത്തിന് അയവുവരുത്തി ദുബായ്. മദ്യവിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിനാണ് അയവു വരുത്തിയത്. വിനോദസഞ്ചാരികളില്‍ നിന്നുള്ള വരുമാനം കൂട്ടാനും മദ്യ നികുതിയിലൂടെ വരുമാനം കണ്ടെത്താനുമാണ് ദുബായ് ഭരണാധികാരി നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയതെന്നു വിലയിരുത്തപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ മദ്യം ലഭിക്കണമെങ്കില്‍ രാത്രിവരെ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. നോമ്പു തുറക്കുന്ന സമയത്തു മാത്രമേ ഇതൊക്കെ ലഭിക്കുമായിരുന്നുള്ളൂ. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പട്ടണത്തിലെ ബാറുകളില്‍ കറുത്ത ചില്ലുകള്‍ സ്ഥാപിച്ചും വാതിലുകള്‍ അടച്ചുമായിരിക്കും മദ്യം വിളമ്പുക.

നോമ്പു നോക്കുന്നവരെ അലോസരപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നിയന്ത്രണം നീക്കിയെങ്കിലും ഈ മുന്‍കരുതല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദുബായിയെ ലോകത്തെ പ്രധാന വിനോദസഞ്ചാര മേഖലയാക്കി റംസാന്‍ കാലത്തെ നോമ്പു സമയത്തും നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് മദ്യ നിയന്ത്രണത്തില്‍ അയവുവരുത്തിയതെന്ന് ടൂറിസം ആന്‍ഡ് കോമേഴ്സ് മാര്‍ക്കറ്റിംഗ് അറിയിച്ചു.

അതേസമയം റംസാന്‍ കാലമാണെന്നും നിയന്ത്രണങ്ങളോട് ബഹുമാനം പുലര്‍ത്തണമെന്നും വിനോദസഞ്ചാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്. റംസാനില്‍ ഒരു മില്യന്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് ദുബായ് പ്രതീക്ഷിക്കുന്നത്.