പേരില്‍ കാര്യമുണ്ട്; സ്‌നാപ്പ്ചാറ്റിനോടുള്ള പ്രതിഷേധത്തില്‍ പണി വാങ്ങുന്നത് സ്‌നാപ്പ്ഡീല്‍

ദരിദ്രരായ ഇന്ത്യക്കാര്ക്കും സ്പെയിനിലുള്ളവര്ക്കും സേവനം നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് സ്നാപ്പ്ചാറ്റ് സിഇഒ 2015ല് പറഞ്ഞതിന് ഇന്ത്യക്കാര് തിരിച്ചടി കൊടുത്തുകൊണ്ടിരിക്കുകയാണ്. സ്നാപ്പ്ചാറ്റിന്റെ ആപ്പ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോര്ട്ടുകളും പുറത്തുവന്നു. എന്നാല് ഈ കോലാഹലങ്ങളില് യാതൊരു പങ്കുമില്ലെങ്കിലും അറിയാതെ പണി വാങ്ങുകയാണ് ഇ കൊമേഴ്സ് കമ്പനിയായ സ്നാപ്പ്ഡീല്. പേരിലുള്ള സാമ്യം മാത്രമാണ് ഇതിനു കാരണം.
 | 

പേരില്‍ കാര്യമുണ്ട്; സ്‌നാപ്പ്ചാറ്റിനോടുള്ള പ്രതിഷേധത്തില്‍ പണി വാങ്ങുന്നത് സ്‌നാപ്പ്ഡീല്‍

ദരിദ്രരായ ഇന്ത്യക്കാര്‍ക്കും സ്‌പെയിനിലുള്ളവര്‍ക്കും സേവനം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌നാപ്പ്ചാറ്റ് സിഇഒ 2015ല്‍ പറഞ്ഞതിന് ഇന്ത്യക്കാര്‍ തിരിച്ചടി കൊടുത്തുകൊണ്ടിരിക്കുകയാണ്. സ്‌നാപ്പ്ചാറ്റിന്റെ ആപ്പ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഈ കോലാഹലങ്ങളില്‍ യാതൊരു പങ്കുമില്ലെങ്കിലും അറിയാതെ പണി വാങ്ങുകയാണ് ഇ കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്പ്ഡീല്‍. പേരിലുള്ള സാമ്യം മാത്രമാണ് ഇതിനു കാരണം.

ഇവാന്‍ സ്പീഗലിനെതിരെയുള്ള പ്രതിഷേധത്തില്‍ സ്‌നാപ്പ്ചാറ്റ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടും സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിക്കൊണ്ടും പ്രതിഷേധിക്കാനാണ് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്തത്. ഇത് ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തിയതോടെ സ്‌നാപ്പ്ചാറ്റിന്റെ റേറ്റിംഗില്‍ ഇടിവുണ്ടാകുകയും ചെയ്തു. പേരിലുള്ള സാമ്യം മൂലം സ്‌നാപ്പ്ഡീലിനും ഇതേ ഗതിയാണ് ഉണ്ടായത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സ്‌നാപ്പ്ഡീലിന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാലയും നിറയുകയാണ്.

പേരില്‍ കാര്യമുണ്ട്; സ്‌നാപ്പ്ചാറ്റിനോടുള്ള പ്രതിഷേധത്തില്‍ പണി വാങ്ങുന്നത് സ്‌നാപ്പ്ഡീല്‍

2015ല്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന ആമിര്‍ ഖാന്‍ നടത്തിയ അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരില്‍ സ്‌നാപ്പ്ഡീല്‍ ആപ്പിനെതിരേ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉണ്ടായിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത മൂലം രാജ്യം വിട്ടു പോകുന്നതിനേക്കുറിച്ച് പോലും തന്റെ ഭാര്യ സംസാരിച്ചു എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. ആമിറിന് എതിരെ എത്തിയ സംഘപരിവാര്‍ അനുകൂലികളുടെ ദേഷ്യം സ്‌നാപ്പ്ഡീലിന് വലിയ ദോഷമാണ് വരുത്തിയത്.

അതിനു സമാനമായ കേടുപാടുകള്‍ പേരിലുള്ള സാമ്യം മൂലം ഇപ്പോളും സംഭവിച്ചതായി ആപ്പ് റേറ്റിംഗ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ഭാഗ്യം പിന്തുടരുന്ന കമ്പനിക്ക് ഇരുട്ടടിയായാണ് പുതിയ പ്രശ്‌നം തലപൊക്കിയിരിക്കുന്നത്.