റിപ്പോര്‍ട്ടിംഗിനിടെ മൈക്കില്‍ പാമ്പ് കടിച്ചു; അലറി വിളിച്ച് റിപ്പോര്‍ട്ടര്‍, വീഡിയോ

റിപ്പോര്ട്ടിംഗിനിടെ കയ്യിലിരുന്ന മൈക്കില് പാമ്പ് കടിച്ചപ്പോള് അലറി വിളിച്ച റിപ്പോര്ട്ടറുടെ വീഡിയോ വൈറല്.
 | 
റിപ്പോര്‍ട്ടിംഗിനിടെ മൈക്കില്‍ പാമ്പ് കടിച്ചു; അലറി വിളിച്ച് റിപ്പോര്‍ട്ടര്‍, വീഡിയോ

സിഡ്‌നി: റിപ്പോര്‍ട്ടിംഗിനിടെ കയ്യിലിരുന്ന മൈക്കില്‍ പാമ്പ് കടിച്ചപ്പോള്‍ അലറി വിളിച്ച റിപ്പോര്‍ട്ടറുടെ വീഡിയോ വൈറല്‍. ഒരു ഓസ്‌ട്രേലിയന്‍ ടിവി ചാനലായ ചാനല്‍ 9ന്റെ റിപ്പോര്‍ട്ടറായ സാറ കോട്ട് ആണ് വീഡിയോയിലെ താരം. പാമ്പുകളില്‍ നിന്നുള്ള സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് ഷൂട്ട് ചെയ്യുന്നതിനിടെ പാമ്പിനെ കഴുത്തില്‍ ഇട്ടുകൊണ്ട് ക്യാമറയിലേക്ക് സംസാരിക്കുകയായിരുന്നു സാറ.

ഇതിനിടെയാണ് തോളിലിരുന്ന പാമ്പിന് സാറയുടെ കയ്യിലിരുന്ന മൈക്കിനോട് ആകര്‍ഷണം തോന്നിയത്. രണ്ട് വട്ടമാണ് പാമ്പ് മൈക്കിനെ ആക്രമിച്ചത്. ഇത് കണ്ട് അലറി വിളിച്ചെങ്കിലും ധൈര്യം വീണ്ടെടുത്തു കൊണ്ട് സാറ തനിക്ക് പറയാനുള്ളത് പൂര്‍ത്തിയാക്കി. പാമ്പിന്റെ കടിയേറ്റ ഭാഗത്തിന് തൊട്ടടുത്തായിരുന്നു താന്‍ പിടിച്ചിരുന്നതെന്നും അതുകൊണ്ടാണ് ഭയന്നതെന്നുമാണ് സാറ പിന്നീട് പ്രതികരിച്ചത്.

വീഡിയോ കാണാം