യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു

യുഎഇയില് ഇന്ത്യക്കാരന് കൊറോണ ബാധ.
 | 
യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് യുഎയില്‍ ഒരു ഇന്ത്യന്‍ പൗരന് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.

നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ യുഎഇയില്‍ എട്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ ഒരാള്‍ മാത്രമാണ് ഐസിയുവില്‍ നിരീക്ഷണത്തിലുള്ളത്.

ആറു പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും യാതൊരു വിധ ആശങ്കയും വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിരീക്ഷണം തുടരുകയാണ്.