അയര്‍ലന്‍ഡില്‍ ട്രെയിന്‍ യാത്രക്കിടെ ഇന്ത്യന്‍ കുടുംബത്തിന് വംശീയാധിക്ഷേപം

ഡബ്ലിനിലേക്കുള്ള ട്രെയിന് യാത്രക്കിടെയാണ് പ്രസൂണ് ഭട്ടാചാര്ജി എന്ന ഇന്ത്യക്കാരനും കുടുംബത്തിനും നേരെ വെളുത്ത വര്ഗ്ഗക്കാരനായ ഒരാള് വംശീയാധിക്ഷേപങ്ങള് ചൊരിഞ്ഞത്.
 | 
അയര്‍ലന്‍ഡില്‍ ട്രെയിന്‍ യാത്രക്കിടെ ഇന്ത്യന്‍ കുടുംബത്തിന് വംശീയാധിക്ഷേപം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം. ഡബ്ലിനിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് പ്രസൂണ്‍ ഭട്ടാചാര്‍ജി എന്ന ഇന്ത്യക്കാരനും കുടുംബത്തിനും നേരെ വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ വംശീയാധിക്ഷേപങ്ങള്‍ ചൊരിഞ്ഞത്. ബെല്‍ഫാസ്റ്റില്‍ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഭട്ടാചാര്‍ജീ. ബിയര്‍ കുടിച്ചുകൊണ്ട് തങ്ങള്‍ക്ക് അരികില്‍ ഇരുന്ന ഒരാള്‍ തങ്ങളുടെ സംസാരത്തെയും തൊലിയുടെ നിറത്തെയും സംസ്‌കാരത്തെയും അധിക്ഷേപിച്ചുകൊണ്ട് ഒരു മണിക്കൂറോളം സംസാരിച്ചുവെന്ന് ഭട്ടാചാര്‍ജി പറഞ്ഞു.

ഈ വിവരം ചൂണ്ടിക്കാട്ടിക്കൊണ്ട് ഭട്ടാചാര്‍ജീ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഐറിഷ് റെയില്‍, അയല്‍ലന്‍ഡ് പ്രധാനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, വിദേശകാര്യ മന്ത്രാലയം, യുകെ ഹോം ഓഫീസ് എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ടാഗ് ചെയ്തിട്ടുണ്ട്. മാതാപിതാക്കളുമൊത്ത് അയര്‍ലന്‍ഡിലേക്ക് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് താന്‍ യാത്ര ചെയ്തത്. എന്നാല്‍ യാത്രയിലുടനീളം തങ്ങള്‍ക്കു നേരെ അധിക്ഷേപങ്ങളാണ് ലഭിച്ചത്.

ഒരു ട്രെയിന്‍ ഗാര്‍ഡ് എത്തിയപ്പോള്‍ അയാള്‍ മൊബൈല്‍ ഫോണുമായി മറ്റൊരിടത്തേക്ക് മാറിയെന്നും പിന്നീടും അധിക്ഷേപം തുടര്‍ന്നുവെന്നും ഭട്ടാചാര്‍ജി പറഞ്ഞു. ട്രെയിന്‍ ഗാര്‍ഡിന് അയാളെ തടയാമായിരുന്നിട്ടും യാതൊന്നും ചെയ്തില്ലെന്നാണ് മറ്റു യാത്രക്കാര്‍ പറഞ്ഞത്. സംഭവത്തില്‍ ഐറിഷ് റെയില്‍ ഭട്ടാചാര്‍ജിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധിക്ഷേപിച്ചയാളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും ഐറിഷ് റെയില്‍ പറഞ്ഞു.