ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും! വീഡിയോ

ക്യാപ്പിറ്റോള് മന്ദിരത്തിന് മുന്നില് ട്രംപ് അനുകൂലികള് നടത്തുന്ന പ്രതിഷേധ പ്രകടനത്തിന് ഇടയില് ഇന്ത്യന് പതാകയും.
 | 
ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും! വീഡിയോ

ക്യാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന് ഇടയില്‍ ഇന്ത്യന്‍ പതാകയും. ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാകയും ഉയര്‍ത്തിക്കൊണ്ട് ചിലര്‍ നീങ്ങുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നാം പങ്കെടുക്കേണ്ടതില്ലാത്ത ഒരു പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക എന്തിനാണെന്ന ചോദ്യവുമായി ഇതിനിടെ ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ട്രംപിന് ഇന്ത്യയിലും അമേരിക്കയിലുമുള്ള സംഘപരിവാര്‍ അണികളില്‍ നിരവധി ആരാധകരുണ്ട്. അമേരിക്കയില്‍ നടത്തിയ ഹൗഡി മോദി പരിപാടിയിലും ഗുജറാത്തില്‍ ട്രംപിന് നല്‍കിയ സ്വീകരണത്തിലും ഉള്‍പ്പെടെ അത് ദൃശ്യമായതുമാണ്. എന്നാല്‍ ക്യാപ്പിറ്റോളിന് മുന്നില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.

എങ്കിലും കലാപത്തിന് പിന്നാലെ അക്രമികളുടെ പ്രതിഷേധ വേദിയില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് ഇതോടെ വിവാദമായിരിക്കുകയാണ്. ക്യാപ്പിറ്റോള്‍ കലാപത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യത്തിന് എതിരായി ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത്. സംഭവം അമേരിക്കയ്ക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.

വീഡിയോ കാണാം