സ്മാര്‍ട്ട് ഫോണുകളെ ഐ ട്രാക്കിംഗ് ഡിവൈസ് ആക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

സ്മാര്ട്ട് ഫോണുകളെ ഐ ട്രാക്കിംഗ് ഡിവൈസ് ആക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യന് വംശജനായ ശാസ്ത്രജ്ഞന്. മസാച്ചുസെറ്റ്സ് ഇന്സ്റ്റി്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കല് എന്ജിനീയറിംഗ്, കമ്പ്യൂട്ടര് സയന്സ് ബിരുദ വിദ്യാര്ത്ഥിയായ ആദിത്യ ഖോസ്ലയാണ് ഈ നേട്ടമുണ്ടാക്കിയത്. മാര്ക്കറ്റിംഗ് റിസേര്ച്ച്, സൈക്കോളജിക്കല് എക്സ്പിരിമെന്റ് എന്നിവയ്ക്ക് ഇത് ഉപയോഗപ്പെടും.
 | 

സ്മാര്‍ട്ട് ഫോണുകളെ ഐ ട്രാക്കിംഗ് ഡിവൈസ് ആക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളെ ഐ ട്രാക്കിംഗ് ഡിവൈസ് ആക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റി്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായ ആദിത്യ ഖോസ്ലയാണ് ഈ നേട്ടമുണ്ടാക്കിയത്. മാര്‍ക്കറ്റിംഗ് റിസേര്‍ച്ച്, സൈക്കോളജിക്കല്‍ എക്സ്പിരിമെന്റ് എന്നിവയ്ക്ക് ഇത് ഉപയോഗപ്പെടും.

ന്യൂറോളജിക്കല്‍ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് വാദം. ഫ്രണ്ട് ഉപയോഗിച്ച് ഏതു സ്മാര്‍ട്ട്ഫോണിലും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണമെന്ന് ആദിത് പറഞ്ഞു.

ജൂണ്‍ 28ന് ലാസ് വേഗാസില്‍ കമ്പ്യൂട്ടര്‍ വിഷന്‍ ആന്‍ഡ് പാറ്റേണ്‍ റെക്കഗ്‌നിഷന്‍ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനിരിക്കുകയാണ് ആദിത്യയും സംഘവും.