പൂര്‍വകാമുകനെതിരേ കള്ളപ്പരാതി: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിക്ക് യുകെയില്‍ തടവുശിക്ഷ

തന്നെ ബലാത്സംഗം ചെയ്യാനും കഴുത്തു ഞെരിച്ചുകൊല്ലാനും പൂര്വകാമുകന് ശ്രമിച്ചെന്നാരോപിച്ച് കള്ളപ്പരാതി നല്കിയ ഇന്ത്യക്കാരിയായ വിദ്യാര്ത്ഥിനിക്ക് 15 മാസം തടവിന് ശിക്ഷിച്ചു. പൂര്വ കാമുകന് ആകാശ് ആന്ഡ്രൂസിനെതിരേ നടാഷ ഉത്തം സിംഗാണ് കള്ളപ്പരാതി നല്കിയതെന്ന് സറേയിലെ ഗില്ഡ്ഫോര്ഡ് ക്രൗണ് കോടതി പറഞ്ഞു. 22കാരി കുറ്റം സമ്മതിച്ചതായും കോടതിയെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചതിനാണ് തടവെന്നും ആന്ഡ്രൂസിനെയോ മാതാവിനെയോ സുഹൃത്തുക്കളേേെയാ ഇതുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചുവര്ഷത്തേക്ക് സമീപിക്കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 | 

പൂര്‍വകാമുകനെതിരേ കള്ളപ്പരാതി: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിക്ക് യുകെയില്‍ തടവുശിക്ഷ

ലണ്ടന്‍: തന്നെ ബലാത്സംഗം ചെയ്യാനും കഴുത്തു ഞെരിച്ചുകൊല്ലാനും പൂര്‍വകാമുകന്‍ ശ്രമിച്ചെന്നാരോപിച്ച് കള്ളപ്പരാതി നല്‍കിയ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് 15 മാസം തടവിന് ശിക്ഷിച്ചു. പൂര്‍വ കാമുകന്‍ ആകാശ് ആന്‍ഡ്രൂസിനെതിരേ നടാഷ ഉത്തം സിംഗാണ് കള്ളപ്പരാതി നല്‍കിയതെന്ന് സറേയിലെ ഗില്‍ഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി പറഞ്ഞു. 22കാരി കുറ്റം സമ്മതിച്ചതായും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് തടവെന്നും ആന്‍ഡ്രൂസിനെയോ മാതാവിനെയോ സുഹൃത്തുക്കളേേെയാ ഇതുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചുവര്‍ഷത്തേക്ക് സമീപിക്കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആകാശ് പിരിയാന്‍ തുടങ്ങിയതോടെ തനിക്കൊപ്പം നിര്‍ത്താനാണ് നടാഷ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. തന്നെ ബലാത്സംഗം ചെയ്‌തെന്ന രീതിയില്‍ ഒരു കള്ള സന്ദേശം ആകാശിന്റെ ഫോണില്‍ നടാഷ ഇടുകയായിരുന്നു. പീഡനത്തിനിരയായിട്ടില്ല എന്ന മെഡിക്കല്‍ പരിശോധനാഫലത്തില്‍ മാറ്റം വരുത്തി തനിക്കനുകൂലമാക്കാന്‍ ശ്രമിച്ചു. തന്റെ ഫോണില്‍ ആകാശ് അയച്ചതെന്ന വ്യാജേന സന്ദേശങ്ങളിട്ടു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആകാശിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ശ്രമിച്ചു. ഇങ്ങനെപോകുന്നു കോടതിയുടെ കണ്ടെത്തലുകള്‍.

പൂര്‍വകാമുകനുമായി ബന്ധം പിരിയേണ്ടിവരുമെന്ന ഭീതിയില്‍ കാട്ടിക്കൂട്ടിയ വിക്രിയയാണിതൊക്കെയെന്ന് നാടാഷയുടെ അഭിഭാഷകന്‍ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായി ആകാശ് പറഞ്ഞിരുന്നു. ഇതി നാടാഷയെ അറിയിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ താന്‍ കുറച്ചു ദിവസത്തേക്കു മാറി നില്‍ക്കുകയാണെന്ന് ആകാശ് അറിയിച്ചപ്പോള്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുമെന്ന് നടാഷ ഭീഷണിപ്പെടുത്തിയതായും അഭിഭാഷകന്‍ വ്യക്തമാക്കി.