അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് യുകെയില്‍ മലയാളി ഡോക്ടര്‍ക്കെതിരേ പരാതിയുമായി 57 പേര്‍ രംഗത്ത്

അനാവശ്യമായി ഓപ്പറേഷന് നടത്തിയെന്നാരോപിച്ച് യു.കെയിലെ മലയാളിയായ സര്ജനെതിരേ 57 മുന് രോഗികള് കേസ് നല്കി. കണ്സള്ട്ടന്റ് യൂറോളജിസ്റ്റും മലയാളിയുമായ ഡോ. അറയ്ക്കല് മനു നായര് പ്രോസ്റ്റേറ്റ് ക്യാന്സര് ഇല്ലാത്ത രോഗികള്ക്ക് അതിനുള്ള ചികിത്സ നല്കിയെന്ന് യുകെയിലെ ജനറല് മെഡിക്കല് കൗണ്സില് കണ്ടെത്തിയിരുന്നു. ഇയാളുടെ ലൈസന്സിന് ജൂലൈ 17 വരെ ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുമുണ്ട്. ബര്മിങ്ഹാമിലെ ഹേര്ട്ട്ലാന്ഡ് എന്എച്ച്എസ് ആശുപത്രിയിലാണ് സംഭവമുണ്ടായത്.
 | 

അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് യുകെയില്‍ മലയാളി ഡോക്ടര്‍ക്കെതിരേ പരാതിയുമായി 57 പേര്‍ രംഗത്ത്

ലണ്ടന്‍: അനാവശ്യമായി ഓപ്പറേഷന്‍ നടത്തിയെന്നാരോപിച്ച് യു.കെയിലെ മലയാളിയായ സര്‍ജനെതിരേ 57 മുന്‍ രോഗികള്‍ കേസ് നല്‍കി. കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും മലയാളിയുമായ ഡോ. അറയ്ക്കല്‍ മനു നായര്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഇല്ലാത്ത രോഗികള്‍ക്ക് അതിനുള്ള ചികിത്സ നല്‍കിയെന്ന് യുകെയിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ ലൈസന്‍സിന് ജൂലൈ 17 വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ബര്‍മിങ്ഹാമിലെ ഹേര്‍ട്ട്ലാന്‍ഡ് എന്‍എച്ച്എസ് ആശുപത്രിയിലാണ് സംഭവമുണ്ടായത്.

ചില രോഗികളില്‍ ലേസര്‍ ചികിത്സയും ഇയാള്‍ നടത്തി. ലേസര്‍ ചികിത്സയ്ക്ക് യു.കെയിലെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഫോര്‍ ക്ലിനിക്കല്‍ എക്സെലന്‍സ് ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നിരിക്കേയാണിത്. തങ്ങളുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്തതായി ആരോപിച്ച് 170 പുരുഷന്‍മാരാണ് ബര്‍മിങ്ഹാമിലെ ഹാര്‍ട്ട്ലാന്‍ഡ് എന്‍എച്ച്എസ് ആശുപത്രിയെ സമീപിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ട്രസ്റ്റിന്റെ ബര്‍മിങ്ഹാമിലെ സോളിഹള്ളിലെ സ്പൈര്‍ ആശുപത്രിയിലും ഇയാള്‍ ജോലി ചെയ്തിരുന്നെങ്കിലും 2015 ജൂലൈയില്‍ രാജിവച്ചിരുന്നു. സേവനത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ട്രസ്റ്റ് വക്താവ് അറിയിച്ചു. അതേസമയം ഇത്തരത്തില്‍ ഈ ഡോക്ടറുടെ പിഴവുമൂലമോ അശ്രദ്ധമൂലമോ പ്രയാസം നേരിടുന്നവര്‍ സെപ്റ്റംബര്‍ 30നു മുമ്പ് അറിയിക്കണമെന്ന് രോഗികളുടെ അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു.

ആരോപണവിധേയനായ ഡോക്ടര്‍ യു.കെയിലെ ഒരു ടെലിവിഷന്‍ ഷോ ആയ എംബരാസിംഗ് ബോഡീസില്‍ ആരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തിനെതിരേ ഇയാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.