Thursday , 19 July 2018
News Updates

യുഎസിൽ ഇന്ത്യൻ വംശജയ്ക്ക് വെടിയേറ്റു

mrudula
ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വംശജയ്ക്ക് വെടിയേറ്റു. കഴിഞ്ഞ രാത്രിയിൽ സൗത്ത് കരോളിനയിൽ വെച്ചുണ്ടായ കവർച്ചാ ശ്രമത്തിനിടെയാണ് മ്രദുലാ ബെൻ പട്ടേൽ എന്ന ഇന്ത്യൻ വംശജയെ അക്രമി വെടിവെച്ചത്. ഇവരുടെ പരിക്ക് ഗുരുതരമാണ്. മ്രദുലയുടെ പൗഡേർസ് വില്ലയിലുള്ള സ്‌റ്റോറിൽ വച്ചായിരുന്നു സംഭവം. കടയിലെത്തിയ അക്രമി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയശേഷം വെടിവെയ്ക്കുകയായിരുന്നു.

വെടിവെച്ച ശേഷം ആക്രമി പണമൊന്നും എടുത്തില്ലെന്ന് സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. എന്നാൽ കവർച്ചാ ശ്രമത്തിന്റെ ഭാഗമായാണ് മ്രദുലയെ വെടിവെച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. അക്രമി പോയതിന് ശേഷം കടയിലേക്ക് വന്ന മറ്റൊരാളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ മ്രദുലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗുജറാത്താണ് മ്രദുലയുടെ സ്വദേശം.

DONT MISS