യു.കെയിലെ വിദഗ്ധ തൊഴിലാളികളിലധികവും ഇന്ത്യയില്‍ നിന്നുള്ളവരെന്ന് കണക്കുകള്‍

യു.കെയിലെ വിദഗ്ധ തൊഴിലാളികളിലധികവും ഇന്ത്യയില് നിന്നെത്തിയവരാണെന്ന് കണക്കുകള് തെളിയിക്കുന്നു. കഴിഞ്ഞ വര്ഷത്തെ വിദഗ്ധ തൊഴിലാളികളുടെ വിസ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല് പേര് ഇന്ത്യയില് നിന്നാണെത്തിയതെന്ന് വ്യക്തമാക്കപ്പെടുന്നു. വിദഗ്ധ തൊഴിലാളികള്ക്ക് നല്കിയതില് 57 ശതമാനം വിസയും ഇന്ത്യക്കാര്ക്കാണ്. 91,833ല് 52,109 വിസകളാണ് നല്കിയത്.
 | 

യു.കെയിലെ വിദഗ്ധ തൊഴിലാളികളിലധികവും ഇന്ത്യയില്‍ നിന്നുള്ളവരെന്ന് കണക്കുകള്‍

ലണ്ടന്‍: യു.കെയിലെ വിദഗ്ധ തൊഴിലാളികളിലധികവും ഇന്ത്യയില്‍ നിന്നെത്തിയവരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിദഗ്ധ തൊഴിലാളികളുടെ വിസ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണെത്തിയതെന്ന് വ്യക്തമാക്കപ്പെടുന്നു. വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കിയതില്‍ 57 ശതമാനം വിസയും ഇന്ത്യക്കാര്‍ക്കാണ്. 91,833ല്‍ 52,109 വിസകളാണ് നല്‍കിയത്.

അതേസമയം 9981 വിസ ലഭിച്ച അമേരിക്കക്കാര്‍ രണ്ടാമതും (11 ശതമാനം) എത്തിയതായി യു.കെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പറയുന്നു. കുടിയേറ്റ നിബന്ധനകളില്‍ വന്ന മാറ്റവും നിലവിലെ സാമ്പത്തിക ചൂറ്റുപാടും അനുസരിച്ചാണ് വിസയുടെ എണ്ണത്തിലും വ്യത്യാസം വന്നിട്ടുള്ളതെന്ന് ഓഫീസ് അറിയിച്ചു. അതേസമയം ദീര്‍ഘകാല വിസ നല്‍കിയതില്‍ 56 ശതമാനവും ഏഷ്യക്കാര്‍ക്കാണെന്നും ഇതില്‍ ഇന്ത്യ 17 ശതമാനവും ചൈന 16 ശതമാനവും വരുന്നതായും പറയുന്നു.

മൂന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് ഏഴു ശതമാനം പ്രാതിനിധ്യം മാത്രമേയുള്ളൂ. ഈ വര്‍ഷം നല്‍കിയ ഇന്‍ഷ്വറന്‍സ് രജിസ്ട്രേഷനിലും ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളാണ് കൂടുതല്‍. 34,000 പേര്‍ക്കാണ് ഇത് നല്‍കിയത്. ഡിസംബര്‍ 2015 വരെ ഏറ്റവും കൂടുതല്‍ സ്റ്റഡി വിസ ലഭിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. 10,705 വിസകള്‍ ഈയിനത്തില്‍ അനുവദിച്ചു. ഒന്നാം സ്ഥാനത്ത് ചൈനയും70,515, രണ്ടാംസ്ഥാനത്ത് അമേരിക്കയുമാണ് 13,970.