ഇന്ത്യക്കാരി വേള്‍ഡ് ബാങ്ക് പ്രസിഡന്റാകും? പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ പേര് നിര്‍ദേശിച്ച് ഇവാന്‍ക ട്രംപ്

പെപ്സികോയുടെ മുന് സിഇഒ ഇന്ദ്ര നൂയി വേള്ഡ് ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടേക്കും. വൈറ്റ് ഹൗസ് ഇന്ദ്ര നൂയിയെ പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്ട്ടുകള്. പുതിയ ലോക ബാങ്ക് പ്രസിഡന്റിനെ കണ്ടെത്താനുള്ള ദൗത്യത്തില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പുത്രി ഇവാന്ക ട്രംപും സഹകരിക്കുന്നുണ്ടെന്ന വാര്ത്തകള് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
 | 
ഇന്ത്യക്കാരി വേള്‍ഡ് ബാങ്ക് പ്രസിഡന്റാകും? പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ പേര് നിര്‍ദേശിച്ച് ഇവാന്‍ക ട്രംപ്

ന്യൂയോര്‍ക്ക്: പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയി വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടേക്കും. വൈറ്റ് ഹൗസ് ഇന്ദ്ര നൂയിയെ പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ലോക ബാങ്ക് പ്രസിഡന്റിനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക ട്രംപും സഹകരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്ദ്ര നൂയി, യു.എസ് ട്രഷറി ഫോര്‍ ഇന്റര്‍നാഷണല്‍ അഫഴേയ്‌സ് അണ്ടര്‍ സെക്രട്ടറി ഡേവിഡ് മാല്‍പാസ്, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ് സി.ഇ.ഒ വാഷ്‌ബേണ്‍ എന്നിവരാണ് വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്ദ്ര നൂയി തനിക്ക് പ്രചോദനവും മാര്‍ഗദര്‍ശിയുമാണെന്ന് കഴിഞ്ഞദിവസം ഇവാന്‍ക ട്വീറ്റ് ചെയ്തിരുന്നു.

ലോക ബാങ്കിന്റെ നിലവിലുള്ള പ്രസിഡന്റായ ജിം യോങ് കിം ഫെബ്രുവരി ഒന്നിന് സ്ഥാനമൊഴിയും. ഇദ്ദേഹത്തിന്റെ കാലാവധി 2022ലായിരുന്നു അവസാനിക്കേണ്ടത്. ട്രംപ് ഭരണകൂടവുമായി വിവിധ വിഷയങ്ങളില്‍ ഇദ്ദേഹം അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിച്ചിരുന്നു. 1946 മുതല്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അമേരിക്കയാണ്.