ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ലോകവ്യാപകമായി ഇന്റര്നെറ്റ് സേവനങ്ങള് തടസപ്പെടാന് സാധ്യതയെന്ന് മുന്നറിയിപ്പ്. റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. പ്രധാന ഡൊമെയ്ന് സെര്വറുകള് അറ്റകുറ്റപ്പണികള്ക്കായി നിര്ത്തിവെക്കുന്നതിനാലാണ് ഇത്. അടുത്ത 48 മണിക്കൂറിനുള്ളില് കുറച്ചു സമയത്തേക്ക് ഇന്റര്നെറ്റ് തടസപ്പെടാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 | 

ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാന ഡൊമെയ്ന്‍ സെര്‍വറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെക്കുന്നതിനാലാണ് ഇത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കുറച്ചു സമയത്തേക്ക് ഇന്റര്‍നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അറ്റകുറ്റപ്പണിക്കായി ക്രിപ്റ്റോഗ്രഫിക് കീ മാറ്റും. ഡൊമെയിന്‍ പേരുകളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് ചെയ്യുന്നതെന്ന് ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) അറിയിച്ചു.

ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ അവരുടെ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാതെ വരുമെന്ന് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ പറയുന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത ഇടപാടുകള്‍ക്ക് ചിലപ്പോള്‍ തടസം നേരിട്ടേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.