ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

സൗദി അറേബ്യയിലെ എണ്ണ കമ്പനിയിലേക്ക് നടന്ന ഡ്രോണ് ആക്രമണത്തിന് പിന്നാലെ ഇറാനും അമേരിക്കയ്ക്കും ഇടയില് കൂടുതല് പ്രശ്നങ്ങള് ഉടലെടുത്തിട്ടുണ്ട്.
 | 
ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഒരു സൈനിക നീക്കത്തിന് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, ഏതെങ്കിലും രീതിയില്‍ ഇറാന്റെ മണ്ണിലേക്ക് ആക്രമുണ്ടായാല്‍ പ്രതിരോധിക്കും അതിശക്തമായ രീതിയില്‍ തിരിച്ചടിക്കും. ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു. നേരത്തെ ഇറാനെതിരെ ഉപരോധം ശക്തമാക്കാനും സൈനിക നീക്കമുണ്ടാകുമെന്നും അമേരിക്ക സൂചന നല്‍കിയിരുന്നു.

‘അതീവ ഗൗരവ സ്വഭാവമുള്ള പ്രസ്താവനയാണ് ഞാന്‍ നടത്താന്‍ പോകുന്നത്. ഞങ്ങള്‍ യുദ്ധമോ സൈനിക നീക്കമോ ആഗ്രഹിക്കുന്നില്ല, താല്‍പ്പര്യമില്ല. എന്നാല്‍ ഇറാന്റെ മണ്ണിലേക്ക് ഒരു ആക്രമണം ഉണ്ടായാല്‍ എന്തുവിലകൊടുത്തും പ്രതിരോധിക്കും. അത്തരമൊരു ആക്രമണമുണ്ടായാല്‍ പിന്നെ തുറന്ന യുദ്ധത്തിലേക്കാവും കാര്യങ്ങളെത്തിക്കുക.’ മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

സൗദി അറേബ്യയിലെ എണ്ണ കമ്പനിയിലേക്ക് നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇറാനും അമേരിക്കയ്ക്കും ഇടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദിയുടേയും വാദം. ഹുതി വിമതരെ ഇറാന്‍ സഹായിക്കുന്നതായും നേരത്തെ സൗദി ആരോപിച്ചിരുന്നു. എന്നാല്‍ ഇവയൊക്കെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണെന്ന് ഇറാന്‍ പ്രതികരിച്ചു.