ഖാസിം സുലൈമാനി ഇന്ത്യയിലുള്‍പ്പെടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ട്രംപ്

അമേരിക്ക വധിച്ച ഇറാനിലെ സൈനിക ജനറല് ഖാസിം സുലൈമാനി ന്യൂഡല്ഹിയിലും ലണ്ടനിലും അടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഡൊണാള്ഡ് ട്രംപ്
 | 
ഖാസിം സുലൈമാനി ഇന്ത്യയിലുള്‍പ്പെടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്ക വധിച്ച ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനി ന്യൂഡല്‍ഹിയിലും ലണ്ടനിലും അടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി.

സുലൈമാനിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇവയെല്ലാം എന്നാണ് ട്രംപ് പറഞ്ഞത്. യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും ഈ സംഭവം യുദ്ധത്തിലേക്ക് നയിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യു.എസ്. സൈന്യം വധിച്ചത്.

അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇത് കാലങ്ങള്‍ക്ക് മുമ്പേ അമേരിക്ക ചെയ്തിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.