ജിദ്ദയ്ക്കടുത്ത് ഇറാന്റെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ഹുതി വിമതരുടെ മറവില് സൗദിക്ക് നേരെ ഇറാന് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് നേരത്തെ പാശ്ചാത്യരാജ്യങ്ങള് കുറ്റപ്പെടുത്തിയിരുന്നു.
 | 

ജിദ്ദയ്ക്കടുത്ത് ഇറാന്റെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദി അറേബ്യന്‍ തീരത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ വെച്ച് ഇറാനിയന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടു. നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ കപ്പലാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഇറാന്‍ പ്രതികരിച്ചു.

ചെങ്കടലില്‍ ജിദ്ദ തുറമുഖത്തിന് സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഹുതി വിമതരുടെ മറവില്‍ സൗദിക്ക് നേരെ ഇറാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് നേരത്തെ പാശ്ചാത്യരാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ചെങ്കടലില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍ വാദിക്കുന്നു. ഗള്‍ഫ് സമുദ്ര മേഖലയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കപ്പല്‍ ആക്രമണമെന്നാണ് കരുതുന്നത്.

നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവം അരാംകോ ഡ്രോണ്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈല്‍ കപ്പലിന്റെ രണ്ട് സ്റ്റോര്‍ റൂമുകള്‍ തകര്‍ത്തിട്ടുണ്ട്. എണ്ണച്ചോര്‍ച്ചയ്ക്കും ഇത് കാരണമായിട്ടുണ്ട്. ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയേക്കും.