തീവ്രവാദി ആക്രമണം അമേരിക്കയുടെ പിന്തുണയോടെ; പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇറാന്റെ ചരിത്രത്തിലെ വലിയ തീവ്രവാദ ആക്രമണങ്ങളൊന്നായ അഹ്വസ് സൈനിക പരേഡ് അറ്റാക്ക് നടത്തിയത് അമേരിക്കന് പിന്തുണയോടെയെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. ഇതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് റൂഹാനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണം. മറ്റു രാജ്യങ്ങള്ക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരില് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഓര്ത്താല് നന്നാവുമെന്നായിരുന്നു റൂഹാനിയുടെ പ്രതികരണം.
 | 

തീവ്രവാദി ആക്രമണം അമേരിക്കയുടെ പിന്തുണയോടെ; പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ഇറാന്റെ ചരിത്രത്തിലെ വലിയ തീവ്രവാദ ആക്രമണങ്ങളൊന്നായ അഹ്വസ് സൈനിക പരേഡ് അറ്റാക്ക് നടത്തിയത് അമേരിക്കന്‍ പിന്തുണയോടെയെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് റൂഹാനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണം. മറ്റു രാജ്യങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഓര്‍ത്താല്‍ നന്നാവുമെന്നായിരുന്നു റൂഹാനിയുടെ പ്രതികരണം.

അഹ്വസ് നഗരത്തില്‍ സൈനിക പരേഡിന് നേരെയാണ് അപ്രതീക്ഷിതമായ തിവ്രവാദി ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അഹ്വാസ് നാഷണല്‍ റെസിസ്റ്റന്‍സ് എന്ന സംഘടനയും ഇസ്ലാമിക് സ്റ്റേറ്റും ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി നിഷേധിക്കുകയായിരുന്നു. ഇറാന്റെ ഉന്നത സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇറാന്റെ അതിവിദഗ്ദ്ധരായ സൈനികരുടെ സംഘമാണ്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും പങ്ക് വ്യക്തമാണെന്നും ഇതിന് പിന്നില്‍ ഇവരുടെ യജമാനനായ അമേരിക്കയുമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇസ്രായേലും സൗദിയും ഭീകരതയുടെ പ്രായോജകരാണെന്നാണ് ജാവദ് ശരീഫ് പറഞ്ഞു.