അടിപിടിയില്‍ ഒരാളുടെ കണ്ണു തകര്‍ത്തയാളുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ഇറാന്‍ സുപ്രീം കോടതി വിധി

കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതിയിലുള്ള ശരിയത്ത് വിധി വീണ്ടും ഇറാനില് നടപ്പാക്കുന്നു. തെരുവില് അടിപിടിക്കിടെ ഒരാളുടെ കണ്ണ് നഷ്ടമായതിനു അതിനു കാരണക്കാരനായവന്റെ കണ്ണു ചൂഴ്ന്നെടുക്കാനാണ് ഇറാന് സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. 23 കാരനായ സമാനാണ് 25 കാരനായ പ്രതിയോഗിയുടെ കണ്ണ് ഇരുമ്പുദണ്ഡിന് തല്ലിയുടച്ചത്. ഇപ്പോള് 28 വയസുള്ള സമാന്റെ കണ്ണ് ചൂഴ്ന്നെടുക്കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. അതേസമയം സമാന് മനപൂര്വമല്ല അതു ചെയ്തതെന്നാണ് ഇറാനില് പ്രവര്ത്തിക്കുന്ന നോര്വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പറയുന്നത്.
 | 

അടിപിടിയില്‍ ഒരാളുടെ കണ്ണു തകര്‍ത്തയാളുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ഇറാന്‍ സുപ്രീം കോടതി വിധി

ടെഹ്‌റാന്‍: കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതിയിലുള്ള ശരിയത്ത് വിധി വീണ്ടും ഇറാനില്‍ നടപ്പാക്കുന്നു. തെരുവില്‍ അടിപിടിക്കിടെ ഒരാളുടെ കണ്ണ് നഷ്ടമായതിനു അതിനു കാരണക്കാരനായവന്റെ കണ്ണു ചൂഴ്‌ന്നെടുക്കാനാണ് ഇറാന്‍ സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. 23 കാരനായ സമാനാണ് 25 കാരനായ പ്രതിയോഗിയുടെ കണ്ണ് ഇരുമ്പുദണ്ഡിന് തല്ലിയുടച്ചത്. ഇപ്പോള്‍ 28 വയസുള്ള സമാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. അതേസമയം സമാന്‍ മനപൂര്‍വമല്ല അതു ചെയ്തതെന്നാണ് ഇറാനില്‍ പ്രവര്‍ത്തിക്കുന്ന നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന പറയുന്നത്.

ഇരുമ്പ് വടികൊണ്ടാണ് അടിച്ചതെങ്കിലും കണ്ണു തകര്‍ക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് സമാന്‍ പറഞ്ഞതായും സംഘടന ചൂണ്ടിക്കാട്ടി. ശിക്ഷ എപ്പോള്‍ നടപ്പാക്കുമെന്ന് വിധിയില്‍ പ്രസ്താവിച്ചിട്ടില്ല. മതപണ്ഡിതരാണ് ശിക്ഷാ വിധി പുറപ്പെടുവിക്കുന്നത്.കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണത്തില്‍ ഒരാളുടെ കണ്ണു നഷ്ടപ്പെടുത്തിയ കുറ്റത്തിന് പ്രതിയുടെ കണ്ണ് മയക്കുമരുന്ന് നല്‍കി ചൂഴ്‌ന്നെടുത്തിരുന്നു.

ഇരുകണ്ണുകളും ചൂഴ്‌ന്നെടുക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ഇരയുടെ അഭിപ്രായത്തോടെയാണ്. ആസിഡ് കേസില്‍ ഇരുകണ്ണുകളും ചൂഴ്‌ന്നെടുക്കണമെന്ന സുപ്രീംകോടതി വിധി ഇരയുടെ അഭിപ്രായത്തിനു പുറത്ത് ഒരു കണ്ണ് മാത്രം ചൂഴ്‌ന്നെടുത്താല്‍ മതിയെന്നാക്കി ചൂരുക്കിയിരുന്നു. അതേസമയം കുറ്റവാളിക്ക് പിഴയും 10 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു.