ഐഎസ് പാകിസ്ഥാനിൽ നിന്ന് ആണവായുധങ്ങൾ കരസ്ഥമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

അമേരിക്കയിലേക്ക് കടത്താനുളള ആണവ ബോംബുകൾ പാകിസ്ഥാനിൽ നിന്ന് ഉടൻ വാങ്ങുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇതിനുളള നടപടികൾ ഏതാണ്ട് പൂർത്തിയായതായും അവർ അവകാശപ്പെടുന്നു. ബ്രിട്ടീഷ് തടവുകാരനായ ജോൺ കാന്റ്ലി ഐഎസിന്റെ മാസികയായ ദബിഖ്വിൽ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ഫോട്ടോ ജേർണലിസ്റ്റായ കാന്റ്ലി രണ്ട് വർഷമായി ഐഎസ് തടവിലാണ്. ഐഎസിന്റെ നിരവധി വീഡിയോ പ്രചാരണങ്ങളിലും കാന്റ്ലി പ്രത്യക്ഷപ്പെടാറുണ്ട്.
 | 

ഐഎസ് പാകിസ്ഥാനിൽ നിന്ന് ആണവായുധങ്ങൾ കരസ്ഥമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
റക്ക: അമേരിക്കയിലേക്ക് കടത്താനുളള ആണവ ബോംബുകൾ പാകിസ്ഥാനിൽ നിന്ന് ഉടൻ വാങ്ങുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇതിനുളള നടപടികൾ ഏതാണ്ട് പൂർത്തിയായതായും അവർ അവകാശപ്പെടുന്നു. ബ്രിട്ടീഷ് തടവുകാരനായ ജോൺ കാന്റ്‌ലി ഐഎസിന്റെ മാസികയായ ദബിഖ്വിൽ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ഫോട്ടോ ജേർണലിസ്റ്റായ കാന്റ്‌ലി രണ്ട് വർഷമായി ഐഎസ് തടവിലാണ്. ഐഎസിന്റെ നിരവധി വീഡിയോ പ്രചാരണങ്ങളിലും കാന്റ്‌ലി പ്രത്യക്ഷപ്പെടാറുണ്ട്.

കോടിക്കണക്കിന് ഡോളർ ഐഎസിന്റെ പക്കലുണ്ടെന്നും പാകിസ്ഥാനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ഇവർക്ക് വളരെ അടുപ്പമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ആക്രമണത്തിന് വളരെക്കാലമായി ഐഎസ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അതിരുകൾ വലുതാകുന്നത് കാട്ടുതീ പോലെയാണെന്ന ഓർമപ്പെടുത്തലോടെയാണ് ദബിഖ്വിലെ ലേഖനം അവസാനിക്കുന്നത്. എപ്പോഴാണ് ഐഎസ് പാശ്ചാത്യ ദേശങ്ങളിലേക്ക് കടക്കുക എന്ന് മാത്രമേ ഇനി അറിയേണ്ടതുളളൂവെന്നും കാന്റ്‌ലി പറയുന്നു. 2012ലാണ് കാന്റ്‌ലിയെയും അമേരിക്കൻ മാധ്യമപ്രവർത്തകൻ ജെയിംസ് ഫോളിയെയും സിറിയയിൽ നിന്ന് ഐഎസ് പിടിച്ച് കൊണ്ടുപോയത്. ഫോളിയെ പിന്നീട് ഐഎസ് കഴുത്തറുത്ത് വധിച്ചിരുന്നു.